എ.ടി.എം സെന്‍ററുകളില്‍ സുരക്ഷയോ കാവലോ ഇല്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു

തിരുവല്ല: തട്ടിപ്പുകള്‍ വ്യാപകമാകുമ്പോള്‍ മതിയായ സുരക്ഷാ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഇല്ലാത്ത എ.ടി.എം സെന്‍ററുകള്‍ സജീവമാകുന്നു. പലയിടത്തും മതിയായ സുരക്ഷാ ജീവനക്കാര്‍ പോലുമില്ല. നഗ്നമായ ചട്ടലംഘനത്തോടെയാണ് ജില്ലയിലെ ഒട്ടുമിക്ക സെന്‍ററുകളും പ്രവര്‍ത്തിക്കുന്നത്. എ.ടി.എമ്മുകള്‍ ആരംഭിച്ച കാലത്ത് വാതിലുകളിലെ കീലോക്കര്‍ വിടവില്‍ എ.ടി.എം കാര്‍ഡ് പ്രസ് ചെയ്താല്‍ മാത്രമേ തുറക്കുമായിരുന്നുള്ളൂ. എന്നാല്‍, പൊതുമേഖല സ്ഥാപനങ്ങളുടേതടക്കം എ.ടി.എം സെന്‍ററുകള്‍ക്ക് ഇപ്പോള്‍ വാതിലുകളില്ല. 90 ശതമാനം കൗണ്ടറുകളിലും ഇത്തരം വാതിലുകളുണ്ടായിരുന്നവ പ്രവര്‍ത്തനരഹിതമാണ്. കൗണ്ടറില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ ഒരു നിശ്ചിത കാലയളവില്‍ എടുത്ത് പരിശോധിക്കുന്ന സംവിധാനവും നിലവിലില്ല. പലതും പ്രവര്‍ത്തനരഹിതവുമാണ്. എന്നാല്‍, എ.ടി.എമ്മുകളുടെ എണ്ണം കൂടുന്നതനുസരിച്ച് 24 മണിക്കൂറും കാവല്‍ക്കാരെ നിയോഗിക്കാനാവില്ളെന്ന് നിലപാടിലാണ് ബാങ്ക് മേധാവികള്‍. നിലവില്‍ സുരക്ഷാ ജീവനക്കാരുള്ള ഇടങ്ങളില്‍ ഏജന്‍സികള്‍ക്ക് പുറംകരാര്‍ നല്‍കുകയാണ്. അതിന്‍െറ ഉത്തരവാദിത്തം ബാങ്കിന്‍േറതല്ല. എല്ലാ എ.ടി.എമ്മുകളിലും പണം നിറക്കുന്നതുപോലും പുറംകരാറുകാരാണ്. പൊതുമേഖല, വിദേശ, സ്വകാര്യ ബാങ്കുകളുടേതായി ആയിരത്തില്‍പരം എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയില്‍ 10 ശതമാനത്തില്‍ താഴെയെണ്ണത്തിനു മാത്രമാണ് സുരക്ഷാ ജീവനക്കാരുടെ കാവലുള്ളത്. ശാഖകളോടു ചേര്‍ന്നും അകലെയുമുള്ള എ.ടി.എമ്മുകളില്‍ 24 മണിക്കൂറും കാവല്‍ക്കാരനെ നിയോഗിക്കണമെന്നും സുരക്ഷാ കാമറയടക്കമുള്ള സാങ്കേതിക സൗകര്യം ഏര്‍പ്പെടുത്തണമെന്നും റിസര്‍വ് ബാങ്കിന്‍െറ കര്‍ശന നിര്‍ദേശം ഉണ്ടായിട്ടും ഭൂരിഭാഗം കേന്ദ്രങ്ങളിലും സൗകര്യം ഇല്ളെന്നതാണ് വാസ്തവം. റിസര്‍വ് ബാങ്കോ അനുബന്ധ സ്ഥാപനങ്ങളോ ഈ വസ്തുത കണ്ടില്ളെന്ന് നടിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.