പത്തനംതിട്ട: നഗരത്തിലെ ഗതാഗതപരിഷ്കരണം ബുദ്ധിമുട്ടായി. സെന്‍ട്രല്‍ ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു പൊലീസ് നിര്‍ദേശപ്രകാരം നഗരസഭാ കാര്യാലയത്തില്‍ കൂടിയ യോഗത്തിലെ നിര്‍ദേശങ്ങളാണ് നടപ്പാക്കിയത്. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകള്‍ പഴയ സ്റ്റാന്‍ഡുവഴി തിരിച്ചുവിട്ടപ്പോള്‍ ദീര്‍ഘദൂര ബസുകളും ലോ ഫ്ളോര്‍ ബസുകളും സെന്‍റ് പീറ്റേഴ്സ് ജങ്ഷനില്‍നിന്ന് മേലെവെട്ടിപ്രം, താഴെവെട്ടിപ്രം റിങ് റോഡുവഴിയാക്കി. പത്തനംതിട്ടയിലേക്കുള്ള എല്ലാ ഓര്‍ഡിനറി ബസുകളും കഴിഞ്ഞദിവസം മുതലാണ് പഴയ സ്റ്റാന്‍ഡുവഴി തിരിച്ചുവിട്ടത്. പഴയ സ്റ്റാന്‍ഡിലത്തെി ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്‍റര്‍ റോഡിലൂടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലത്തെുന്ന ക്രമീകരണമാണ് ഏര്‍പ്പെടുത്തിയത്. നഗരത്തിലേക്ക് തിരുവല്ല, ചെങ്ങന്നൂര്‍, കോഴഞ്ചേരി, അടൂര്‍, പന്തളം ഭാഗങ്ങളില്‍നിന്നുള്ള ബസുകളാണ് പഴയ സ്വകാര്യ ബസ്സ്റ്റാന്‍ഡുവഴി കടത്തിവിട്ടത്. സെന്‍ട്രല്‍ ജങ്ഷനു സമീപം പഴയ സ്റ്റാന്‍ഡിലേക്കുള്ള കവാടത്തിലും പഴയ സ്റ്റാന്‍ഡിലും പൊലീസിനെ ഡ്യൂട്ടിക്കിട്ടിട്ടുണ്ട്. പഴയ സ്റ്റാന്‍ഡിലേക്കുള്ള വഴിയും സ്റ്റാന്‍ഡില്‍നിന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്‍റര്‍ വഴിയുള്ള റോഡും വീതി കുറഞ്ഞതാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോകളും കാല്‍നടക്കാരും പോകുന്ന പാതയില്‍ ബസുകളുടെ യാത്ര ഏറെ അപകടം നിറഞ്ഞതാണ്. നഗരസഭയുടെ അധീനതയിലുള്ള പഴയ സ്റ്റാന്‍ഡിന്‍െറ ഒരു ഭാഗം സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി വേര്‍തിരിച്ചിട്ടിരിക്കുകയാണ്. ചരക്ക് ലോറികള്‍ അടക്കം എപ്പോഴും കടന്നുപോകുന്ന പഴയ സ്റ്റാന്‍ഡ്-തൈക്കാവ് റോഡും തിരക്കുള്ളതാണ്. ഇതിനിടെ കെ.എസ്.ആര്‍.ടി.സി ബസുകളുടെ വരവുകൂടിയായതോടെ ഗതാഗതപ്രശ്നങ്ങള്‍ ഇരട്ടിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. വാഹനങ്ങളുടെ തിരക്കുമൂലം കാല്‍നടക്കാര്‍ക്കു രക്ഷയില്ളെന്നായി. കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കൂടി പങ്കെടുത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടതെങ്കിലും ജീവനക്കാര്‍ അതൃപ്തിയിലാണ്. വീതി കുറഞ്ഞതും തിരക്കുള്ളതുമായ റോഡിലൂടെയുള്ള യാത്ര ഏറെ ബുദ്ധിമുട്ടാകുന്നുവെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു. ദീര്‍ഘദൂര ബസുകള്‍ അടക്കം തിരിച്ചുവിടാന്‍ ശ്രമമുണ്ടായെങ്കിലും ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നുവെച്ചു. ഇതിനിടെ ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകളും ലോ ഫ്ളോര്‍ ബസുകളും സെന്‍റ് പീറ്റേഴ്സ് ജങ്ഷനില്‍നിന്ന് തിരിച്ചുവിടുകയാണ്. എന്നാല്‍, ഇത്തരമൊരു തീരുമാനം നഗരസഭയുടെ ഗതാഗത ഉപദേശക സമിതി യോഗത്തില്‍ ഉണ്ടായിരുന്നില്ളെന്നു പറയുന്നു. ദീര്‍ഘദൂര ബസുകളില്‍ എത്തുന്ന യാത്രക്കാര്‍ ഇതോടെ സെന്‍റ് പീറ്റേഴ്സ് ജങ്ഷനിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. മേലെവെട്ടിപ്രം, താഴെവെട്ടിപ്രം വഴി ബസുകള്‍ നേരെ സ്റ്റാന്‍ഡിലേക്കാണത്തെുന്നത്. കലക്ടറേറ്റ്, ജനറല്‍ ആശുപത്രി, സെന്‍ട്രല്‍ ജങ്ഷന്‍ സ്റ്റോപ്പുകള്‍ ഒഴിവാക്കിയാണ് ബസുകളുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.