കോഴഞ്ചേരി: ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയസ്ഥിതി എന്തെന്ന് വ്യക്തതയോടെ മനസ്സിലാക്കാന്‍ കഴിയാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് കെ.ആര്‍. ചന്ദ്രമോഹന്‍. രാജ്യം നേരിടുന്നത് അതീവഗുരുതരമായ വര്‍ഗീയതയാണ്. രാജ്യത്തെ ഭൂരിപക്ഷംവരുന്ന പട്ടികജാതി-വര്‍ഗ വിഭാഗത്തെയും മതന്യൂനപക്ഷത്തെയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഭരണാധികാരിയെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന യുവജന റാലിയോടൊപ്പം ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ്, ജില്ലാ സെക്രട്ടറി എ.പി. ജയന്‍, കണ്‍ട്രോള്‍ കമീഷന്‍ അംഗം മുണ്ടപ്പള്ളി തോമസ്, സംസ്ഥാന കൗണ്‍സില്‍ അംഗം എം.വി. വിദ്യാധരന്‍, അസി. സെക്രട്ടറി അഡ്വ. മനോജ് ചരളേല്‍, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ ബേബിച്ചന്‍ വെച്ചൂച്ചിറ, ഡി. സജി, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.ജി. രവീഷ് കുമാര്‍, ജില്ലാ സെക്രട്ടറി അഡ്വ.ആര്‍. ജയന്‍, മാത്യു തോമസ്, എം.പി. മണിയമ്മ, സാബു കണ്ണങ്കര, അഡ്വ. സുഹാസ് എം. ഹനീഫ്, സജി ചാക്കോ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.