പത്തനംതിട്ട: ജില്ലയില്‍ 2017 ഫെബ്രുവരി അവസാനത്തോടെ മണ്ഡലാടിസ്ഥാനത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഉത്സവമായി നടത്തണമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്തലത്തില്‍ ഫെബ്രുവരി രണ്ടാംവാരം പ്രഖ്യാപനമുണ്ടാവണം. 2017 മാര്‍ച്ചില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായാണ് സര്‍ക്കാറിന്‍െറ നടപടി. സെപ്റ്റംബര്‍ 20ന് മുമ്പ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് തയാറാക്കണം. സെപ്റ്റംബര്‍ ഒമ്പതിന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. ജീവനക്കാര്‍ 25നകം എസ്റ്റിമേറ്റ് തയാറാക്കണം. പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായി പഞ്ചായത്തുതല കമ്മിറ്റി രൂപവത്കരിക്കണം. സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് പഞ്ചായത്ത് കമ്മിറ്റികള്‍ യോഗം ചേരണം. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുകൂടി വൈദ്യുതി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ എ.ഡി.എം സമയബന്ധിതമായി പരിഹരിക്കണം. ഗുണഭോക്താക്കളെ കണ്ടത്തെുന്നതിന് പഞ്ചായത്തുകളില്‍ ഏകദിന പരിശോധന നടത്തണം. വീടുകളില്‍ വയറിങ് പ്രവൃത്തികള്‍ ചെയ്യുന്നതിന് പ്രത്യേക ഫണ്ട് പഞ്ചായത്തുകള്‍ വകയിരുത്തുന്നത് ഗുണകരമാണ്. എം.പി, എം.എല്‍.എ ഫണ്ടും വിനിയോഗിക്കാം. നിലം നികത്തിയ സ്ഥലത്ത് വീടുവെച്ചവര്‍ക്ക് വീട്ടുനമ്പര്‍ ലഭിച്ചിട്ടില്ളെന്ന കാരണത്താല്‍ വൈദ്യുതി നിഷേധിക്കേണ്ടതില്ല. ഈ പ്രശ്നം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുന്നതിനുള്ള കമ്മിറ്റി പുന$സ്ഥാപിക്കുന്നതും സര്‍ക്കാരിന്‍െറ ശ്രദ്ധയില്‍പ്പെടുത്തും. വനമേഖല ഉള്‍പ്പെടെ ഉള്‍പ്രദേശങ്ങളില്‍ സൗരോര്‍ജ പദ്ധതി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ രാജു എബ്രഹാം, വീണ ജോര്‍ജ്, അടൂര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, കലക്ടര്‍ ആര്‍. ഗിരിജ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.