അനധികൃത മണ്ണെടുപ്പ് വ്യാപകം

മല്ലപ്പള്ളി: കോട്ടാങ്ങല്‍, കൊറ്റനാട് പഞ്ചായത്തുകളില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു. രാത്രിയില്‍ നൂറുകണക്കിന് മണ്ണാണ് മറ്റ് സ്ഥാപനങ്ങളിലേക്ക് കടത്തുന്നത്. പൊലീസ് അധികൃതരുടെ ഒത്താശയോടെയാണ് മണ്ണ് കടത്തുന്നതെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മണ്ണ് കടത്ത് ശ്രദ്ധയില്‍പ്പെടുന്ന പ്രദേശവാസികള്‍ അധികൃതരെ വിവരം അറിയിച്ചാല്‍ ഉടന്‍ തന്നെ മണ്ണ് കടത്തുന്നവര്‍ അറിയുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. വീടുവെക്കുന്നതിനായി മണ്ണെടുത്ത് മാറ്റുന്നതിന്‍െറ മറവിലാണ് മണ്ണ് കടത്ത്. രാത്രിയില്‍ നടക്കുന്ന അനധികൃത മണ്ണുകടത്ത് തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പകല്‍ എടുത്തുകൂട്ടുന്ന മണ്ണ് രാത്രിയില്‍ വിവിധ സ്ഥലങ്ങളിലേക്കാണ് കടത്തുന്നത്. അധികൃതരുടെ മുന്നിലൂടെ മണ്ണുകടത്ത് നടന്നാലും തടയാന്‍ തയാറാകാത്തത് ചില ഉദ്യോഗസ്ഥര്‍ മാസപ്പടി കൈപ്പറ്റുന്നതിനാലാണെന്നാണ് നാട്ടുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.