പത്തനംതിട്ട: വൈദ്യുതി മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസാരണ നഷ്ടം കുറക്കുക, ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി ആവശ്യാനുസരണം തടസ്സം കൂടാതെ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഏനാത്ത് നിര്‍മിക്കുന്ന 110 കെ.വി നിലവാരത്തിലുള്ള 66 കെ.വി സബ് സ്റ്റേഷന്‍െറ നിര്‍മാണോദ്ഘാടനം ശനിയാഴ്ച നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സബ് സ്റ്റേഷന്‍ സ്ഥാപിക്കാനായി 2012 ഡിസംബര്‍ 24ന് ബോര്‍ഡ് 1319 ലക്ഷം രൂപക്കുള്ള ഭരണാനുമതി നല്‍കിയിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ഏഴംകുളം പഞ്ചായത്ത് വാഗ്ദാനം ചെയ്ത സ്ഥലം ബോര്‍ഡിന് കൈമാറാന്‍ സാധിക്കാതെവന്നു. 2016ല്‍ ഏനാത്ത് വില്ളേജില്‍ ഇളംഗമംഗലം കളമല എന്ന സ്ഥലത്ത് കലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാ പര്‍ച്ചേസ് കമ്മിറ്റി ചേര്‍ന്ന് ന്യായവില നിശ്ചയിച്ച് 44 ആര്‍ 39 ച. മീറ്റര്‍ സ്ഥലം ബോര്‍ഡ് വിലക്കുവാങ്ങിയാണ് ഈ സബ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. അടൂര്‍ 66 കെ.വി സബ് സ്റ്റേഷനില്‍നിന്ന് 11.044 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള 66 കെ.വി ഓവര്‍ഹെഡ് ലൈന്‍ നിര്‍മിച്ചാണ് ഈ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. പ്രസ്തുത ലൈന്‍ പി.ജി.സി.ഐ.എല്ലിന്‍െറ അധികാരപരിധിയിലുള്ള കായംകുളം-ഇടമണ്‍ 220 കെ.വി. ലൈന്‍ മുറിച്ചുകടക്കേണ്ടതുണ്ട്. താഴ്ന്ന വോള്‍ട്ടേജ് ആയതിനാല്‍ അടൂര്‍-ഏനാത്ത് 66 കെ.വി ലൈന്‍ 220 കെ.വി ലൈനിന്‍െറ അടിയില്‍ കൂടിയാണ് പോകേണ്ടത്. ഇതിന് സര്‍വേ നടത്തി 220 കെ.വി ലൈനില്‍നിന്ന് നിയമാനുസൃത അകലം പാലിച്ച് പുതിയ ലൈന്‍ പോകുന്നതിനുള്ള സ്ഥലം കണ്ടത്തെിയത് കൈതപ്പറമ്പിലാണ്. അതിനാല്‍ ഏനാത്തുനിന്ന് കൈതപ്പറമ്പ് വഴിയാണ് അടൂരിലേക്കുള്ള ലൈന്‍ റൂട്ട് തെരഞ്ഞെടുത്തത്. മാത്രമല്ല, ജനവാസകേന്ദ്രങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി റബര്‍ തോട്ടങ്ങളിലൂടെയും പാടങ്ങളിലൂടെയും മാത്രമാണ് ലൈന്‍ വലിക്കാന്‍ ഉദ്ദേശിക്കുന്നത്. 10 എം.വി.എ ശേഷിയുള്ള രണ്ട് 66/11 കെ.വി ട്രാന്‍സ്ഫോര്‍മറുകളും അനുബന്ധ ഉപകരണങ്ങളും വൈദ്യുതി വിതരണത്തിനായി ഒമ്പത് 11 കെ.വി ഫീഡറുകളും അടങ്ങുന്നതാണ് ഏനാത്ത് സബ് സ്റ്റേഷന്‍ പദ്ധതി. ഇത യാഥാര്‍ഥ്യമാകുന്നതോടെ ഏനാത്ത്, വയല, വടക്കടത്തുകാവ്, മണ്ണടി, കുളക്കട, പുത്തൂര്‍, പട്ടാഴി എന്നീ സ്ഥലങ്ങളിലെ 25,000ല്‍ പരം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാവുകയും വൈദ്യുതി തടസ്സങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്നതുമാണ്. ഈ സബ് സ്റ്റേഷന്‍െറയും അനുബന്ധ ലൈനിന്‍െറയും നിര്‍മാണത്തിന് 1850 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, ബി. സജി, ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. സുരേഷ്, ഷിബു മാത്തുക്കുട്ടി, ആര്‍. ഷാജി, പി.വി. സാജു എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.