ഭക്ഷ്യയോഗ്യമല്ലാത്ത 120 കിലോ പോത്തിറച്ചി നശിപ്പിച്ചു

അടൂര്‍: വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങിനു വാങ്ങിയ പോത്തിറച്ചി ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ നശിപ്പിച്ചു. പെരിങ്ങനാട് മായക്കോട് കോളനി ഭാഗത്ത് വിവാഹത്തോടനുബന്ധിച്ചു വൈകീട്ട് നടന്ന നല്ലവാതില്‍ ചടങ്ങിനു വാങ്ങിയ 120 കിലോ പോത്തിറച്ചിയാണ് നശിപ്പിച്ചത്. ഇറച്ചി പാചകം ചെയ്തപ്പോള്‍ പതഞ്ഞുപൊങ്ങി രൂക്ഷഗന്ധമുയര്‍ന്നു. ഇതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെയും ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതരെയും വീട്ടുകാര്‍ വിവരം അറിയിച്ചു. അടൂരില്‍നിന്ന് ഭക്ഷ്യസുരക്ഷാ ചാര്‍ജ് ഓഫിസര്‍ ലിനി വര്‍ഗീസിന്‍െറയും ആറന്മുള സര്‍ക്ക്ള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ രഘുനാഥക്കുറുപ്പിന്‍െറയും നേതൃത്വത്തില്‍ നാലുപേരടങ്ങുന്ന സംഘം സ്ഥലത്ത് എത്തി പരിശോധിച്ചു. സാമ്പ്ള്‍ ലാബ് പരിശോധനക്ക് അയച്ചു. 32,000 രൂപയുടെ പോത്തിറച്ചിയാണ് നശിപ്പിച്ചത്. ഇതേതുടര്‍ന്ന് ചടങ്ങ് രണ്ടു മണിക്കൂര്‍ വൈകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.