തിങ്കളാഴ്ചയും ഡോക്ടറത്തെിയില്ല; പെരുനാട് ആശുപത്രി അടഞ്ഞുതന്നെ

വടശ്ളേരിക്കര: തിങ്കളാഴ്ചയും ഡോക്ടറത്തെിയില്ല. പെരുനാട് ആശുപത്രി അടഞ്ഞുതന്നെ. ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രാത്രിസേവനം നിര്‍ത്തലാക്കി അടച്ചുപൂട്ടിയ പെരുനാട് സാമൂഹികാരോഗ്യകേന്ദ്രം തിങ്കളാഴ്ചയും സാധാരണ നിലയിലായില്ല. രാത്രി ചികിത്സയും കിടപ്പുരോഗികളും ഇല്ലാതായതോടെ ഡ്യൂട്ടിക്ക് നിയോഗിച്ച വനിതാ ജീവനക്കാര്‍ ആശുപത്രിക്ക് കാവല്‍ ഇരിക്കേണ്ട സാഹചര്യമായിരുന്നു. ഇതത്തേുടര്‍ന്ന് കിഴക്കന്‍ മേഖലയിലെ ഏക സാമൂഹികാരോഗ്യകേന്ദ്രം രാത്രി സേവനം മതിയാക്കി കഴിഞ്ഞദിവസം അടച്ചുപൂട്ടി. തിങ്കളാഴ്ച പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നും ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുമെന്ന് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജാ മധു പറഞ്ഞത്. എന്നാല്‍, വരുംദിവസങ്ങളില്‍ രണ്ടുഡോക്ടര്‍മാര്‍ ചാര്‍ജ് എടുക്കുമെന്ന് പറയുന്നതല്ലാതെ നടപടിയുണ്ടായിട്ടില്ളെന്നാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.