നായ്പ്പേടിയില്‍ പന്തളം

പന്തളം: പന്തളം നഗരവും കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷനും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. ഏതുനിമിഷവും തെരുവുനായ്ക്കളുടെ ആക്രമണഭീതിയിലാണ് നഗരം. ബന്ധപ്പെട്ട അധികൃതര്‍ ഇതിനുനേരെ കണ്ണടക്കുകയാണെന്ന ആക്ഷേപമുണ്ട്. നഗരകേന്ദ്രത്തിലെ മാലിന്യ സംസ്കരണ പ്ളാന്‍റില്‍നിന്ന് മാസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ചാണ് നായ്ക്കള്‍ തെരുവുകള്‍ കൈയടക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷനില്‍ രാത്രിയില്‍ മൂന്ന് ജീവനക്കാരെയാണ് പേപ്പട്ടി കടിച്ചത്. ഡ്രൈവര്‍മാരായ പി.ജി. അനില്‍കുമാര്‍, യൂസുഫ് എന്നിവരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന മെക്കാനിക് വിഭാഗം ജീവനക്കാരന്‍ മനോജിനുമാണ് കടിയേറ്റത്. നായ്ക്കളുടെ ശല്യം വര്‍ധിച്ചതോടെ യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷനിലും പരിസരത്തും എത്താന്‍ ഭയമാണ്. രാത്രിയില്‍ വെളിച്ചമില്ലാത്തതും പ്രശ്നമാണ്. തുറസ്സായി കിടക്കുന്ന സ്റ്റാന്‍ഡ് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. കാടുമൂടിയ സ്റ്റാന്‍ഡിന്‍െറ പരിസരം തെരുവുനായ്ക്കള്‍ക്ക് അനുഗ്രഹമാണ്. കഴിഞ്ഞദിവസം പകല്‍ നഗരത്തിലത്തെിയവരെ പേപ്പട്ടി കടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.