ഷോക്കേറ്റ് മയില്‍ ചത്തു; നാട്ടുകാര്‍ക്ക് പൊന്നോമന

അടൂര്‍: നാട്ടുകാര്‍ പോറ്റിവളര്‍ത്തിയ മയിലിന് ദാരുണ അന്ത്യം. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കുറുമ്പകര, കുന്നിട പ്രദേശങ്ങളില്‍ രണ്ടുവര്‍ഷമായി നാട്ടുകാര്‍ പരിപാലിച്ച നാലു മയിലുകളില്‍ ഒന്നാണ് ചത്തത്. വെള്ളിയാഴ്ച രാവിലെ 7.30ന് കുറുമ്പകര ഇരപ്പില്‍ ഭാഗത്ത് കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മറിന് സമീപം 11 കെ.വി വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റാണ് മയില്‍ ചത്തത്. പറന്നുവന്ന ആണ്‍ മയില്‍ ലൈനില്‍ പതിയിരിക്കുന്ന അപകടം അറിയാതെ വിശ്രമിക്കാന്‍ ഇറങ്ങിയിരുന്നപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. കമ്പികളില്‍ തൂങ്ങിയ മയിലിനെകണ്ട് നാട്ടുകാര്‍ കലഞ്ഞൂര്‍ സെക്ഷന്‍ ഓഫിസില്‍ അറിയിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതിനകം മയിലിനെ കാണാന്‍ നിരവധിയാളുകള്‍ തടിച്ചുകൂടി. 10.30ന് കോന്നിയില്‍നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തത്തെി. തുടര്‍ന്ന് കെ.എസ്.ഇ.ബി ലൈന്‍മാന്‍മാരായ സാലു, തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മയിലിനെ താഴെയിറക്കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോര്‍ട്ടത്തിന് മയിലിനെ കോന്നിയിലേക്കു കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.