പമ്പാ നദിയുടെ പുനരുദ്ധാരണത്തിന് 1.60 കോടിയുടെ അനുമതി

റാന്നി: പമ്പാ നദിയുടെയുടെ ശുചീകരണത്തിനും തടയണകളും തീരസംരക്ഷണവും ഉള്‍പ്പെടെയുള്ള വിവിധനിര്‍മാണ പ്രവൃത്തികള്‍ക്ക് 1.60 കോടി ആനുവദിച്ചതായി രാജു എബ്രഹാം എം.എല്‍.എ അറിയിച്ചു. പ്രവൃത്തികളുടെ പട്ടിക ചുവടെ: റാന്നി പാലത്തിന് സമീപം പഴവങ്ങാടി പഞ്ചായത്തിലെ മൂഴിക്കല്‍കടവ് സംരക്ഷണം, (18.12 ലക്ഷം), പമ്പയിലെ ചെക്ഡാമിന്‍െറ അറ്റകുറ്റപ്പണി (12 ലക്ഷം), പമ്പയിലെയും കക്കാട്ടാറിലെയും വിവിധ കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും താല്‍ക്കാലിക വേലിയും ത്രിവേണിയില്‍ താല്‍ക്കാലികവേലിയും നിര്‍മാണം (9.40 ലക്ഷം), പമ്പ ത്രിവേണിയില്‍ താല്‍ക്കാലിക ബണ്ട് നിര്‍മാണം (9.73 ലക്ഷം), വടശേരിക്കര പഞ്ചായത്തില്‍ കല്ലാറിനു സമീപം കാരക്കാട് തോട്ടില്‍ താല്‍ക്കാലിക ബണ്ട് (5.65 ലക്ഷം), പമ്പ ത്രിവേണിയിലെ എക്കല്‍ നീക്കുന്നതിന് (ഏഴ്), പമ്പാ വലിയ നടപ്പന്തലിന് പടിഞ്ഞാറുഭാഗത്ത് സ്ഥരം വേലി, ഡ്രെയ്നേജ്, സംരക്ഷണഭിത്തി നിര്‍മാണം (28 ലക്ഷം), പമ്പാ-ത്രിവേണിയില്‍ ബലിപ്പുരക്ക് സമീപം കക്കി നദിയില്‍ പ്ളാറ്റ്ഫോം (23.5 ലക്ഷം), വടശേരിക്കര പഞ്ചായത്ത് കാരക്കാട്ട് തോട്ടില്‍ പ്ളാറ്റ്ഫോം (10.75 ലക്ഷം), ബലിപ്പുരക്കും ആറാട്ടുകടവിനും ഇടയിലുള്ള പടിക്കെട്ടുകളുടെ അറ്റകുറ്റപ്പണി, സംരക്ഷണഭിത്തികളുടെ നിര്‍മാണം, നടവഴി എന്നിവക്ക് (22.50 ലക്ഷം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.