സഹോദരിയുടെ വിവാഹത്തിനത്തെിയ ആരോമലിന്‍െറ വിയോഗം കുടുംബത്തെ കണ്ണീരിലാഴ്ത്തി

പത്തനംതിട്ട: സഹോദരിയുടെ വിവാഹത്തിന് കടല്‍കടന്നത്തെിയ ആരോമലിന്‍െറ ആകസ്മിക വിയോഗം കൊടുംതറ ഇടിക്കാലിക്കല്‍ വീട്ടില്‍ കണ്ണീര്‍പ്പുഴയൊഴുക്കി. നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് സംഭവം നടക്കുമ്പോള്‍ നഗരസഭാംഗങ്ങള്‍ക്കൊപ്പം നഗരസഭയിലായിരുന്നു. ഫോണില്‍ വിവരമറിഞ്ഞ് എല്ലാവരും സംഭവസ്ഥലത്തേക്ക് തിരിച്ചു. ചെയര്‍പേഴ്സണ്‍ നേരെ പുഴക്കരയിലത്തെി. അവിടെ നില്‍ക്കാനാവാതെ മോഹാലസ്യപ്പെട്ടതോടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലത്തെിച്ചു. മുത്തൂറ്റ് ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന സഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കം നടക്കുന്നതിനിടെ കുടുംബത്തിലുണ്ടായ ദുരന്തം കനത്ത ആഘാതമാണ്. അയല്‍ക്കാരും നാട്ടുകാരും വേദനയില്‍നിന്ന് മുക്തരായിട്ടില്ല. സംഭവമറിഞ്ഞ് നാടിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് ധാരാളം പേര്‍ തടിച്ചുകൂടി. എല്ലാവരും പ്രാര്‍ഥനയോടെ തീരത്ത് കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇതേസമയം, സഹോദരി ആര്യ ബംഗളൂരുവിലെ ജോലിസ്ഥലത്തായിരുന്നു. സംഭവമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. ഡല്‍ഹിയിലായിരുന്ന പിതാവ് പ്രദീപ്കുമാര്‍ വിവാഹത്തിനായി നാട്ടിലുണ്ട്. അമ്മ നഗരസഭയിലെ കൊടുംതറ 28ാം വാര്‍ഡില്‍ മത്സരിക്കുമ്പോഴും വിജയിച്ച് ചെയര്‍പേഴ്സണ്‍ ആയപ്പോള്‍ നാട്ടിലത്തെി സന്തോഷത്തില്‍ പങ്കുകൊള്ളാന്‍ കഴിയാതിരുന്ന ആരോമലിന്‍െറ വരവ് ഇത്രവലിയ ദു$ഖം സമ്മാനിച്ചത് താങ്ങാനാവാതെ കുടുംബം കണ്ണീരിലാഴ്ന്നു. നാട്ടുകാരനായ വെയര്‍ഹൗസിലെ ചുമട്ടുതൊഴിലാളി കൊടുംതറ മനമേല്‍ സഹദേവനാണ് ആരോമലിന്‍െറ മൃതദേഹം മുങ്ങിയെടുത്തത്. ആരോമലിന്‍െറ അയല്‍ക്കാരന്‍കൂടിയാണ് സഹദേവന്‍. റേഷന്‍കടയില്‍ സാധനം വാങ്ങാനത്തെിയ മണല്‍ത്തൊഴിലാളിയായ സഹദേവന്‍ അഞ്ചുവര്‍ഷം മുമ്പും ഒരാളുടെ മൃതദേഹം ഇതേ കടവില്‍നിന്ന് മുങ്ങിയെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.