ബൈ റോഡുകള്‍ വണ്‍വേയാക്കും

പത്തനംതിട്ട: നഗരത്തില്‍ വര്‍ധിച്ച ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്‍െറ ഭാഗമായി അനധികൃത പാര്‍ക്കിങ്ങും കച്ചവടവും അനധികൃത ബസ് സ്റ്റോപ്പുകളും നിര്‍ത്തലാക്കാന്‍ നഗരസഭ ചെയര്‍പേഴ്സന്‍ രജനി പ്രദീപിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ടൗണിനോട് ചേര്‍ന്നുള്ള ബൈ റോഡുകള്‍ വണ്‍വേ ആക്കുന്നതിന് മോസ്ക് റോഡ് ഉള്‍പ്പെടെയുള്ള റോഡുകളിലെ സ്വകാര്യ വാഹനങ്ങളുടെയും ലോറികളുടെയും അനധികൃത പാര്‍ക്കിങ് ഒഴിപ്പിക്കും. സ്റ്റേഡിയം ജങ്ഷനിലും വെട്ടിപ്പുറം ജങ്ഷനിലും ട്രാഫിക് ഐലന്‍ഡും ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും സൈന്‍ ബോര്‍ഡും സീബ്രലൈനും സ്ഥാപിക്കും. പുതിയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനും മധ്യേയുള്ള ഭാഗത്ത് ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കുക, ട്രാഫിക് ജങ്ഷനുകളില്‍ പൊലീസിന്‍െറ സജീവ സാന്നിധ്യം ഉറപ്പുവരുത്തുക, പ്രധാന ജങ്ഷനുകളിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ ഒഴിവാക്കുക, കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ എല്ലാ ബസുകളും പഴയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് വഴി തിരിച്ചുവിടുക, ഡോക്ടേഴ്സ് ലൈയിനിലെ പാര്‍ക്കിങ് പ്രശ്നം പരിഹരിക്കുക, ഫുട്പാത്തിലെ കച്ചവടം ഒഴിവാക്കുക എന്നിവ ഓണത്തോടനുബന്ധിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്മാരായ ഏബല്‍ മാത്യു, സിന്ധു അനില്‍, ബീന ഷരീഫ്, കൗണ്‍സില്‍ അംഗങ്ങളായ സജി കെ. സൈമണ്‍, അഡ്വ. റോഷന്‍ നായര്‍, കെ.എച്ച്. ഹൈദരാലി, എ. സഗീര്‍, വിവിധ സംഘടനാ നേതാക്കളെ പ്രതിനിധീകരിച്ച് പി.കെ. ഗോപി, കെ. അനില്‍കുമാര്‍, പി.എസ്. ശശി, മനോജ് കല്ലുകുളം, അബ്ദുല്‍കലാം ആസാദ്, അബ്ദുല്‍ മനാഫ്, ഷാജി വേണാട്, അസി. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ പി. കൃഷ്ണകുമാര്‍, ട്രാഫിക് എസ്.ഐ ജിജി വര്‍ഗീസ്, കെ.എസ്.ആര്‍.ടി.സി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ രാജന്‍ ആചാരി, പി.ഡബ്ള്യു.ഡി ഓവര്‍സിയര്‍ പ്രകാശ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.