പത്തനംതിട്ട: ചക്ക മഹോത്സവത്തിന്‍െറ വേറിട്ട താരമായി ചക്ക ബിരിയാണി കിറ്റ്. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്ള്‍സ് സര്‍വിസ് സൊസൈറ്റിയാണ് ചക്ക ബിരിയാണിയുടെ ഉപജ്ഞാതാക്കള്‍. പത്തനംതിട്ട സ്റ്റേഡിയത്തില്‍ ഒരുക്കിയ ചക്ക ബിരിയാണി കിറ്റുകള്‍ ആദ്യ മണിക്കൂറില്‍തന്നെ മുഴുവനും വിറ്റഴിച്ചു. 200 പാക്കറ്റുകളാണ് ചക്ക മഹോത്സവത്തിനായി പാലക്കാട്ടുനിന്നത്തെിച്ചത്. അരക്കിലോയുടെ പാക്കറ്റുകളാണുള്ളത്. 225 രൂപയാണ് ഒരു പാക്കറ്റിന് വില. കിറ്റ് വാങ്ങാനുള്ള ജനങ്ങളുടെ തിരക്കും ആവശ്യവും പരിഗണിച്ച് വീണ്ടും എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍. പീപ്ള്‍ സര്‍വിസ് സൊസൈറ്റിയാണ് ആദ്യമായി ചക്ക ബിരിയാണി കിറ്റ് വിപണിയിലത്തെിക്കുന്നത്. വിപണിയിലത്തെിയിട്ട് ഒരുവര്‍ഷമാകുന്നതേയുള്ളൂവെങ്കിലും കിറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കോഓഡിനേറ്റര്‍ ഷാജി പറഞ്ഞു. നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ ഭക്ഷണപദാര്‍ഥങ്ങളിലും ചക്ക എങ്ങനെ ഉപയോഗിക്കാമെന്ന ആലോചന വന്നു. അവിടെനിന്നാണ് ചക്ക ബിരിയാണി കിറ്റ് എന്ന ആശയത്തിലേക്ക് എത്തിയത്. ഏതുതരം ചക്കയും ബിരിയാണിക്കായി ഉപയോഗിക്കാം. പ്രോസസിങ്ങിലൂടെ അരിയുടെ വലുപ്പത്തിലാക്കി ബിരിയാണിയുടെ മറ്റു ചേരുവകളെല്ലാം ചേര്‍ത്താണ് ഉപയോഗപ്പെടുത്തുന്നത്. മൂന്നുമാസം വരെ കേടാകാതെ സൂക്ഷിക്കാം. 12 കിലോയുള്ള ഒരു ചക്കയാണ് അരക്കിലോ പാക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 150 മുതല്‍ 200 പാക്കറ്റ് വരെയാണ് ഒരുമാസം വിപണിയിലത്തെുന്നത്. ചക്ക മഹോത്സവംപോലെയുള്ള പരിപാടികള്‍ക്കായി കൂടുതല്‍ നിര്‍മിക്കേണ്ടിവരുന്നു. കയറ്റുമതി സാധ്യതയും കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.