പന്തളം: പന്തളത്തെ ട്രാഫിക് പ്രശ്നങ്ങളും ഗതാഗത പരിഷ്കാരവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പെറ്റിയടിക്കല്‍ പ്രശ്നവും ചര്‍ച്ച ചെയ്യുന്നതിന് നഗരസഭയുടെ നേതൃത്വത്തില്‍ വിശദ ട്രാഫിക് ഉപദേശകസമിതി യോഗം ചേര്‍ന്നു. നഗരസഭാ അധ്യക്ഷ ടി.കെ. സതിയുടെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഓട്ടോ-ടാക്സി തൊഴിലാളി യൂനിയന്‍ പ്രതിനിധികളും വ്യാപാരി വ്യവസായി പ്രതിനിധികളും പങ്കെടുത്തു. പൊലീസ് അനധികൃത പാര്‍ക്കിങ്ങിന്‍െറ പേരില്‍ വാഹനങ്ങളില്‍ പെറ്റി സ്റ്റിക്കര്‍ ഒട്ടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഗതാഗത നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്നും നിര്‍ദേശമുയര്‍ന്നു. പാര്‍ക്കിങ്ങിന് സ്ഥലം കണ്ടത്തെി ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്ത് സ്വകാര്യസ്റ്റാന്‍ഡ് നിര്‍മിച്ച് ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം. പാലം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജങ്ഷന് സമീപത്തെ എം.സി റോഡിലും മാവേലിക്കര-പത്തനംതിട്ട റോഡിലും ബസ്റ്റോപ്പുകള്‍ പുന$ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ടായി. യോഗത്തിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാനും തീരുമാനം എടുക്കാനും പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റി ബുധനാഴ്ച ഉച്ചക്ക് രണ്ടിന് യോഗം ചേര്‍ന്ന് അടിയന്തര തീരുമാനമെടുക്കും. യോഗത്തില്‍ കൗണ്‍സിലര്‍മാരായ ലസിത നായര്‍, അഡ്വ. ശിവകുമാര്‍, നൗഷാദ് റാവുത്തര്‍, എ. ഷാ, വി.വി. വിജയകുമാര്‍, പന്തളം മഹേഷ്, കെ.വി. പ്രഭ, കെ.ആര്‍. രവി, ആര്‍. ജയന്‍, വിവിധ സംഘടനാ ഭാരവാഹികളായ അജയകുമാര്‍, പി.കെ. ശാന്തപ്പന്‍, കെ.എച്ച്. ഷിജു, ബി. ബിനു, എം. സുജേഷ്, പന്തളം സി.ഐ കെ. സുരേഷ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരായ സുരേഷ്കുമാര്‍, ഷാജഹാന്‍, കെ.എസ്.ആര്‍.ടി.സി പ്രതിനിധി റെജി ശാമുവല്‍, പി.ഡബ്ള്യു.ഡി പ്രതിനിധി മുരുകേശ്, നഗരസഭാ സെക്രട്ടറി ബി. വിജയന്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.