അടൂര്‍: വരകളുടെ വര്‍ണവിസ്മയങ്ങളില്‍ സ്വാതന്ത്ര്യസമര ചരിത്രം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കി തെങ്ങമം ഗവ. എല്‍.പി.എസില്‍ സ്പീഡ് കാര്‍ട്ടൂണിസ്റ്റ് എസ്. ജിതേഷിന്‍െറ സ്വാതന്ത്ര്യദിന സ്മൃതി വരയരങ്ങ് നടന്നു. ഗാന്ധിജിയും ഭഗത്സിങ്ങും കുട്ടികള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന അവതരണം കുട്ടികളില്‍ ആകാംക്ഷയും കൗതുകവും ഉണര്‍ത്തി. തെങ്ങമം ഗവ. എല്‍.പി സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്രദിന റാലിക്ക് ശേഷം വരയരങ്ങ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ജയന്‍ ബി. തെങ്ങമം അധ്യക്ഷത വഹിച്ചു. ചലച്ചിത്രബാലതാരം മിനോണ്‍ ജോണ്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ സദാശിവന്‍ പിള്ള, ആര്യ ദിന്‍രാജ്, പ്രധാനാധ്യാപിക വി. സോമരാജന്‍, എം.പി. അനില്‍കുമാര്‍, ബാബുരാജ്, എം.ആര്‍. ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.