കോന്നി: സ്വാതന്ത്ര്യത്തിന്‍െറ 70ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിലെ ജനം ഇന്നും അന്തിയുറങ്ങുന്നത് പുറമ്പോക്കിലാണെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ ജില്ലാ വാര്‍ഷിക സമ്മേളനം കോന്നിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന നരേന്ദ്രമോദിയുടെ ഗുജറാത്തില്‍ ജനം പ്രാഥമിക ആവശ്യങ്ങള്‍ നടത്തുന്നത് അന്യന്‍െറ പറമ്പിലാണ്. അതേ മോദി സര്‍ക്കാര്‍ ശൗചാലയം നിര്‍മിക്കാന്‍ കോടികള്‍ മുടക്കി പരസ്യം ചെയ്യുകയാണ്. ഇന്ന് രാജ്യത്ത് കോര്‍പറേറ്റുകളും ജുഡീഷ്യറികളും മാധ്യമങ്ങളും ചേര്‍ന്ന് തൊഴിലാളികളെ വേട്ടയാടുകയാണ്. നവലിബറല്‍ നയങ്ങള്‍കൊണ്ട് അടിമ-ഉടമ കാലഘട്ടം തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി നിയമങ്ങളെ കശാപ്പുചെയ്യാന്‍ ശ്രമിക്കുകയാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സമ്മേളനത്തില്‍ യൂനിയന്‍ പ്രസിഡന്‍റ് കെ.സി. രാജഗോപാലന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി മലയാലപ്പുഴ മോഹന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ജെ. അജയകുമാര്‍, എം.എസ്. ഗോപിനാഥന്‍, സി.ജി. ദിനേശ്, കെ.പി. ഉദയഭാനു, കെ. തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.