പത്തനംതിട്ട: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ 8.30ന് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി മാത്യു ടി. തോമസ് ദേശീയ പതാക ഉയര്‍ത്തും. രാവിലെ എട്ടിന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. സായുധ സേനാ വിഭാഗം, സ്കൂള്‍ വിദ്യാര്‍ഥികള്‍, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍, സര്‍വിസ് വിഭാഗങ്ങള്‍, സ്കൗട്സ്, ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങി 21 വിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും. മൂന്ന് സ്കൂളുകളില്‍നിന്നുള്ള ബാന്‍ഡുമുണ്ടാകും. 8.10ന് പരേഡ് കമാന്‍ഡന്‍റ് പരേഡിന്‍െറ നിയന്ത്രണം ഏറ്റെടുക്കും. 8.40ന് വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റ് നടക്കും. 8.50ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഒമ്പതിന് സാംസ്കാരിക പരിപാടികള്‍ ആരംഭിക്കും. വെച്ചൂച്ചിറ നവോദയ വിദ്യാലയം, പത്തനംതിട്ട അമൃത സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. അമൃത, സെന്‍റ് ഗ്രിഗോറിയസ്, വടശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നാണ് ബാന്‍ഡ് സംഘം. അഞ്ചുപേര്‍ക്ക് മന്ത്രി പൊലീസ് മെഡലുകള്‍ നല്‍കും. തുടര്‍ന്ന് സമ്മാനദാനം. ഇതിനുശേഷം ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ സമാപിക്കും. രാവിലെ 7.30ന് എല്ലാവരും സ്റ്റേഡിയത്തില്‍ എത്തണമെന്ന് എ.ഡി.എം അറിയിച്ചു.സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും കടകമ്പോളങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അടൂര്‍: അടൂര്‍ നഗരസഭാ ആഭിമുഖ്യത്തില്‍ നഗരത്തില്‍ തിങ്കളാഴ്ച സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവും നടക്കും. രാവിലെ 8.30ന് നഗരസഭാ കാര്യാലത്തിനു മുന്നില്‍നിന്നാരംഭിക്കുന്ന റാലി അടൂര്‍ സി.ഐ ആര്‍. ബിനു ഫ്ളാഗ് ഓഫ് ചെയ്യും. റാലി ടൗണ്‍ ചുറ്റി ഗാന്ധിസ്മൃതി മൈതാനിയില്‍ എത്തുമ്പോള്‍ ആര്‍.ഡി.ഒ ആര്‍. രഘു പതാക ഉയര്‍ത്തും. പൊതുസമ്മേളനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആന്‍േറാ ആന്‍റണി എം.പി സന്ദേശം നല്‍കും. നഗരസഭാധ്യക്ഷ ഷൈനി ജോസ് അധ്യക്ഷത വഹിക്കും. യുവമോര്‍ച്ച നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ മണ്ണടി വേലുത്തമ്പി സ്മാരകത്തില്‍നിന്ന് അടൂര്‍ ഗാന്ധിസ്മൃതി മൈതാനത്തിലേക്ക് ദീപശിഖാ പ്രയാണം നടത്തും. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് കെ.ജി. ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റ് കൊടുമണ്‍ ആര്‍. ഗോപാലകൃഷ്ണന്‍, അനില്‍ നെടുമ്പള്ളില്‍, എം.ജി. കൃഷ്ണകുമാര്‍, വിജയകുമാര്‍, സിബി സാം തോട്ടത്തില്‍, വിഷ്ണു മോഹന്‍, ഡി. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മണക്കാല എന്‍ഫീല്‍ഡ് റോയല്‍സ് ക്ളബ് വാര്‍ഷികവും സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ഭാഗമായി ബുള്ളറ്റ് റാലിയും ചികിത്സാ സഹായ വിതരണവും സ്നേഹവിരുന്നും തിങ്കളാഴ്ച നടക്കും. രാവിലെ 8.30ന് മണക്കാല കവലയില്‍ വാര്‍ഷിക ഉദ്ഘാടനവും ചികിത്സാ സഹായ വിതരണവും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. റാലി അടൂര്‍ ഡിവൈ.എസ്.പി എസ്. റഫീഖ് ഫ്ളാഗ് ഓഫ് ചെയ്യും. മിത്രപുരം ആശ്രയ ശിശുഭവനില്‍ സ്നേഹവിരുന്നും നടക്കും. കോഴഞ്ചേരി: കീഴുകര മാര്‍ത്തോമ യുവജനസഖ്യത്തിന്‍െറ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ 8.30ന് ശാലേം ചാപ്പല്‍ അങ്കണത്തില്‍നിന്ന് ലോകസമാധാനത്തിനും യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്ന സാമൂഹിക തിന്മകള്‍ക്കും എതിരെ നടത്തുന്ന ഇരുചക്രവാഹന റാലി ഇലന്തൂര്‍ ബ്ളോക് പഞ്ചായത്ത് അംഗം ജെറി സാം മാത്യു ഫ്ളാഗ്ഓഫ് ചെയ്യും. യുവജനസഖ്യം വൈസ് പ്രസിഡന്‍റ് ലിബു മലയില്‍ അധ്യക്ഷതവഹിക്കും. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ലത ചെറിയാന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. ഇലന്തൂര്‍: സ്വാതന്ത്ര്യദിന സന്ദേശം ഭവനങ്ങളിലൂടെ തലമുറയിലേക്ക് എന്ന പരിപാടിക്ക് ഇലന്തൂരില്‍ തുടക്കമായി. ഗാന്ധിജിയുടെ സന്ദര്‍ശനത്തിലൂടെ പവിത്രമായ ഇലന്തൂരില്‍ ഗാന്ധിസ്മൃതിമണ്ഡപത്തിലായിരുന്നു ചടങ്ങ്. ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ എല്ലാവീടുകളിലും ദേശീയ പതാകയും സന്ദേശവും എത്തിക്കും. തിങ്കളാഴ്ച രാവിലെ എല്ലാവീടുകളിലും പതാക ഉയര്‍ത്തി സന്ദേശം കൈമാറും. ആന്‍േറാ ആന്‍റണി എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാംസണ്ണിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനില മോഹന്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍. നായര്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് സാം ചെമ്പകത്തില്‍, ബ്ളോക് പഞ്ചായത്ത് അംഗം രമാദേവി, കെ.പി. മുകുന്ദന്‍, ഷിജി ആനി ജോസ്, എം.എസ്. സിജു, ഇന്ദിര മോഹന്‍, സീമ സജി, മിനി ജോണ്‍, പി.എം. ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. തെക്കേമല പ്രണവം ആര്‍ട്സ് ക്ളബിന്‍െറ സ്വാതന്ത്ര്യദിന പരിപാടികള്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിനു നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.