സര്‍ക്കാര്‍ മഹിളാ മന്ദിരം അന്തേവാസികളായ യുവതികള്‍ക്ക് മാംഗല്യം

കോഴഞ്ചേരി: സര്‍ക്കാര്‍ മഹിളാ മന്ദിരം അന്തേവാസികളായ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാംഗല്യം. കോഴഞ്ചേരിയില്‍ ഇലന്തൂര്‍ ബ്ളോക് പഞ്ചായത്തിന് കീഴിലുള്ള മഹിളാ മന്ദിരത്തില്‍ രണ്ടു പെണ്‍കുട്ടികളുടെ വിവാഹം സെപ്റ്റംബര്‍ എട്ടിന് കോഴഞ്ചേരി പഞ്ചായത്ത് ഹാളില്‍ നടക്കും. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള യുവാക്കളാണ് വരന്മാര്‍. ഹയര്‍ സെക്കന്‍ഡറി പാസായശേഷം സ്വയം തൊഴില്‍ കണ്ടത്തെിയതും ഐ.ടി.ഐ പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്നതുമായ യുവതികളാണ് വിവാഹിതരാകുന്നത്. സാമൂഹിക നീതി വകുപ്പ് വിവിധ സര്‍ക്കാര്‍ ഏജന്‍സി വഴി അന്വേഷണം നടത്തിയാണ് വിവാഹമുറപ്പിച്ചത്. ഇലന്തൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി. സത്യന്‍, ജില്ലാ വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കോണ്ടൂര്‍, അംഗങ്ങളായ ജെറി മാത്യു സാം, ബിജിലി പി. ഈശോ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ശ്യാം മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവാഹത്തിനുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.