ചോക്കിന് പകരം ലേസര്‍ പേന; ഏഴംകുളം ഗവ. എല്‍.പി.എസ് സ്മാര്‍ട്ടായി

അടൂര്‍: ഏഴംകുളം ഗവ. എല്‍.പി സ്കൂളിലെ ഒന്ന് മുതല്‍ അഞ്ചു വരെയുള്ള മുഴുവന്‍ ക്ളാസ് മുറികളും സ്മാര്‍ട്ടായി. ക്ളാസ് മുറികളില്‍ ഇനി മുതല്‍ നൂതന സംവിധാനത്തിലൂടെയുള്ള പഠനം നടക്കും. പദ്ധതിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജു രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എസ്. സുഭദ്രാദേവി, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.ബി. രാജീവ്കുമാര്‍, ബ്ളോക് പഞ്ചായത്ത് അംഗം ഏഴംകളം അജു, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി. മോഹനന്‍നായര്‍, പഞ്ചായത്ത് അംഗങ്ങളായ കെ. ശോഭന, എസ്. ഷീജ, മുളക്കല്‍ വിശ്വനാഥന്‍നായര്‍, റിട്ട. അധ്യാപിക എസ്. രാജമ്മ, സീനിയര്‍ അധ്യാപിക അന്നമ്മ ജേക്കബ്, പി.ടി.എ പ്രസിഡന്‍റ് കെ.ടി. ബിജിമോള്‍, മാതൃസമിതി പ്രസിഡന്‍റ് സുനില, എം.ഡി. ശ്രീകല എന്നിവര്‍ സംസാരിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് സ്മാര്‍ട്ട് ക്ളാസ്റൂം പദ്ധതി നടപ്പാക്കിയത്. ഇന്‍ററാക്ടീവ് ഡിജിറ്റല്‍ ബോര്‍ഡ്, ചോക്കിനു പകരം ലേസര്‍ പേന, റിമോട്ട് ലേസര്‍ മൗസ് എന്നിവ ഉപയോഗിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.