പ്രതികള്‍ക്ക് തത്സമയ ജാമ്യവും 200 രൂപ പിഴയും

തിരുവല്ല: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ 1000 കിലോ പിടികൂടിയ സംഭവത്തിലെ പ്രതികള്‍ക്കു തത്സമയ ജാമ്യവും 200 രൂപ പിഴയും. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്കു കാരണമാകുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പനക്കും വിതരണത്തിനും സഹായകരമാകുന്ന നിയമത്തിന്‍െറ പഴുതിലൂടെയാണ് ഉത്തരേന്ത്യയില്‍നിന്ന് വന്‍തോതില്‍ എത്തുന്നത്. പാന്‍മുറുക്ക് മുതല്‍ കഞ്ചാവ് ചേര്‍ത്ത ലേഹ്യംവരെ സൗകര്യത്തിന്‍െറ മറവില്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വില്‍പന നടക്കുന്നുണ്ട്. ഇവയുടെ ഉപഭോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാറും എക്സൈസ് വകുപ്പും കോടികള്‍ മുടക്കിയാണ് പരസ്യ പ്രചാരണം നടത്തുന്നത്. കൂടാതെ സ്കൂളുകളിലും കോളജുകളിലും എക്സൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ നിയോഗിച്ച് ബോധവത്കരണ ക്ളാസുകളും സംഘടിപ്പിക്കുന്നു. വകുപ്പിന്‍െറ നേതൃത്വത്തില്‍ രാപകലില്ലാതെ പരിശോധനയും അറസ്റ്റും തകൃതിയായി നടക്കുന്നു. ആയിരക്കണക്കിന് കിലോ ഉല്‍പന്നങ്ങള്‍ പിടികൂടിയാലും എക്സൈസ് വകുപ്പിലെ കോട്പ ആക്ട് അനുസരിച്ച് 200 രൂപ മാത്രം പിഴയടച്ചു പ്രതികള്‍ക്ക് രക്ഷപ്പെടാവുന്ന സ്ഥിതിയാണുള്ളത്. ശനിയാഴ്ച എക്സെസ് ഉദ്യോഗസ്ഥര്‍ ചെങ്ങന്നൂരിലും തിരുവല്ലയിലും നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ ശേഖരവും പ്രതികളെയും പിടികൂടി. മാര്‍ക്കറ്റില്‍ അഞ്ചു ലക്ഷം രൂപയോളം വരുന്ന ഉല്‍പന്നങ്ങള്‍ മൊത്ത-ചില്ലറ വ്യാപാരം നടത്തിയവര്‍ക്ക് 200 രൂപ മാത്രമാണ് പിഴ ചുമത്തിയത്. നിയമത്തിന്‍െറ പഴുതിലൂടെ പ്രതികള്‍ രക്ഷപ്പെടുകയാണ് പതിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.