സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജനത്തിന് ആറന്മുളയില്‍ ബൃഹത്പദ്ധതി

കോഴഞ്ചേരി: സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജനത്തിന് ആറന്മുള മണ്ഡലത്തില്‍ ബൃഹത്്പദ്ധതി. നൂറുശതമാനം ശുചിത്വമാണ് ലക്ഷ്യം. ആറന്മുള തുണ്ടിയത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗമാണ് സമഗ്ര ജനകീയപദ്ധതിക്ക് രൂപം നല്‍കിയത്. യോഗം വീണ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉറവിട മാലിന്യ സംസ്കരണം, പ്ളാസ്റ്റിക് നിര്‍മാര്‍ജനം അടക്കമുള്ള ശുചിത്വവത്കരണത്തിന് ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍ കൂടി സര്‍ക്കാര്‍ ഫണ്ടിനൊപ്പം ഉള്‍പ്പെടുത്തിയ പദ്ധതിക്കാണ് ഗ്രാമ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍, പ്രോഗ്രാം ഓഫിസര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനം. മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലും ഉള്‍പ്പെട്ട മുഴുവന്‍ കുടുംബശ്രീ അംഗങ്ങളുടെയും യോഗം വിളിക്കും. ആറന്മുള നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും മാലിന്യസംസ്കരണം സങ്കീര്‍ണ പ്രശ്നമാണ്. ഉറവിടങ്ങളില്‍ മാലിന്യം സംസ്കരിച്ച് ജൈവവളമായി ഉപയുക്തമാക്കുകയും ചെയ്യുന്നതിനാവശ്യമായ ബോധവത്കരണത്തിന് പ്രാധാന്യം നല്‍കുന്നതിനും പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, കുളനട ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. തങ്കമ്മ, വൈസ് പ്രസിഡന്‍റ് പി.ബി. സതീഷ്കുമാര്‍, ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ.കെ. സുധാകരന്‍, പ്രോഗ്രാം ഓഫിസര്‍ കെ.ആര്‍. അനൂപ്, കെ. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.