വടശ്ശേരിക്കര: പാറമടക്ക് പഞ്ചായത്ത് ലൈസന്‍സ് ലഭ്യമാക്കിയത് മതിയായ അനുമതികളില്ലാതെയെന്ന് വിവരാവകാശരേഖ. ജനകീയ പ്രതിഷേധത്തെ മറികടന്ന് അത്തിക്കയം ചെമ്പന്മുടിമലയിലെ മണിമലത്തേ് ക്രഷര്‍ യൂനിറ്റിന് നാറാണംമൂഴി പഞ്ചായത്ത് ലഭ്യമാക്കിയ ഡി. ആന്‍ഡ് ഒ ലൈസന്‍സിന് മതിയായ രേഖകളും അനുമതിപത്രങ്ങളും ഹാജരാക്കിയിട്ടില്ളെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ലഭ്യമാകുന്നത്. പരിസ്ഥിതി വിവരാവകാശ പ്രവര്‍ത്തകനായ പെരുനാട് സ്വദേശി ബിജു മോടിയില്‍ നാറാണംമൂഴി പഞ്ചായത്തില്‍ സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് പഞ്ചായത്ത് നല്‍കിയ മറുപടിയിലും അവ്യക്തതയുണ്ട്. പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് നിരവധി സര്‍ക്കാര്‍ സര്‍ക്കാറേതര ഏജന്‍സികള്‍ വിലയിരുത്തിയിട്ടുള്ള ചെമ്പന്മുടിമലയില്‍ കലക്ടറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് മുതല്‍ മലിനീകരണ നിയന്ത്ര ബോര്‍ഡിന്‍െറയും വില്ളേജ് ഓഫിസറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വരെയും പാറമടലോബിക്ക് കരസ്ഥമാക്കാന്‍ കഴിഞ്ഞതിലും ദുരൂഹതയുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അനുമതിപത്രം ഹാജരാക്കണമെന്ന കീഴ്വഴക്കം പരിഗണിച്ചിട്ടില്ല. അഗ്നിശമന സേനയിലെ അസി. ഡിവിഷന്‍ ഓഫിസറുടെ എന്‍.ഒ.സിയും തൊഴില്‍ വകുപ്പിന്‍െറ അനുമതിപത്രവും വാങ്ങിയിട്ടില്ല. ശബരിമല വനമേഖലയോട് അടുത്തുകിടക്കുന്ന പാറമടക്ക് വനംപരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതിയുണ്ടോ എന്ന ചോദ്യത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്. ചെമ്പന്മുടിയിലെ സര്‍വേ നമ്പര്‍ 781/1-23,781/1-23 -2ല്‍ പെടുന്ന വസ്തുവിലാണ് ഖനനം ഉദ്ദേശിക്കുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട കരമടച്ച രേഖയോ കൈവശാവകാശ രേഖയോ പഞ്ചായത്തിന് ലഭിച്ചിട്ടില്ളെന്നാണ് വിവരാവകാശ മറുപടിയില്‍ വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.