ആറംഗ വിദ്യാര്‍ഥിനികള്‍ക്ക് കഞ്ചാവും മദ്യവും നല്‍കി; മൂന്നുപേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: നഗരത്തിലെ ചുട്ടിപ്പാറ സന്ദര്‍ശിക്കാനത്തെിയ ആറംഗ വിദ്യാര്‍ഥിനികള്‍ക്ക് കഞ്ചാവും മദ്യവും നല്‍കിയതായി പരാതി. അബോധാവസ്ഥയിലായ യുവതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. നഗരത്തിലെ സ്വകാര്യ സ്ഥാപത്തിലെ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥികള്‍ ചുട്ടിപ്പാറ കാണാനത്തെിയപ്പോള്‍ ഇവിടെയുണ്ടായിരുന്ന ഏഴുയുവാക്കളുടെ സംഘം മദ്യവും കഞ്ചാവും നല്‍കിയെന്ന് പെണ്‍കുട്ടികള്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. രാവിലെ ക്ളാസില്‍ പോകാന്‍ നഗരത്തില്‍ എത്തിയ യുവതികള്‍ പിന്നീട് ചുട്ടിപ്പാറയിലേക്ക് പോവുകയായിരുന്നു. ഇവിടെ മദ്യപിച്ച് നില്‍ക്കുന്ന യുവാക്കളിലൊരാളെ പെണ്‍കുട്ടിക്കള്‍ക്ക് മുന്‍പരിചയമുണ്ടായിരുന്നു. ഇയാള്‍ നിര്‍ബന്ധിച്ച് മദ്യവും കഞ്ചാവും നല്‍കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. വടക്കുവശത്തുള്ള കുന്നിന്‍ചരിവിലേക്ക് പെണ്‍കുട്ടികളെ യുവാക്കള്‍ കൂട്ടിക്കൊണ്ടുപോയി ഉച്ചക്ക് രണ്ടോടെ പെണ്‍കുട്ടികളിലൊരാള്‍ക്ക് കഞ്ചാവ് നല്‍കി. പിന്നീട് മദ്യവും നല്‍കുകയായിരുന്നത്രെ. കഞ്ചാവ് ഉപയോഗിച്ച് യുവതി കുഴഞ്ഞുവീണതോടെ യുവാക്കള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതികള്‍ സമീപവാസികളെ വിവരമറിയിച്ചതിനെതുടര്‍ന്ന് അഗ്നിശമനസേന എത്തിയാണ് അബോധാവസ്ഥയിലായ യുവതികളെ ആശുപത്രിയിലത്തെിച്ചത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.