പാറമടകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടറേറ്റ് മാര്‍ച്ചിന്

പത്തനംതിട്ട: ചെമ്പന്‍മുടിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഏഴിന് അത്തിക്കയത്തുനിന്ന് പദയാത്രയായാണ് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സമരക്കാര്‍ എത്തുക. മാര്‍ച്ച് കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ഉദ്ഘാടനം ചെയ്യും. സി.ആര്‍. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തും. നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിലായാണ് ചെമ്പന്‍മുടിമല സ്ഥിതിചെയ്യുന്നത്. ഏറ്റവും ഉയര്‍ന്ന മലയാണിത്. രണ്ട് പാറമടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മൂന്നാമതൊന്നിനുകൂടി ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയിരിക്കുകയാണ്. പാറമടകള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോഴാണ് അടച്ചുപൂട്ടിയത്. എന്നാല്‍, പുതിയ ഗ്രാമപഞ്ചായത്ത് ഭരണസമിതി പാറമടകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുത്തതായി സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് സമരസമിതി നേതൃത്വത്തില്‍ 39 ദിവസമായി നാറാണംമൂഴി പഞ്ചായത്ത് ഓഫിസ് പടിക്കല്‍ സമരം നടന്നുവരുകയാണ്. 2016 ജൂലൈ ഏഴിന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ജനങ്ങളെയും പഞ്ചായത്ത് ഭരണസമിതിയെയും കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്ന് തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് മോഹന്‍രാജ് ജേക്കബ് മണിമലത്തേ് പാറമടക്ക് ഡി.ആന്‍ഡ്.ഒ ലൈസന്‍സ് നല്‍കാന്‍ പ്രമേയം പാസാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. നിയമങ്ങള്‍ പാലിക്കാതെയാണ് കാവുങ്കല്‍ ഗ്രാനൈറ്റ്, മണിമലത്തേ് മെറ്റല്‍സ് എന്നീ പാറമടകള്‍ പ്രവര്‍ത്തിച്ചത്. സി.പി.എം നേതൃത്വത്തിലുള്ള സമിതിയാണ് ഭരണം നടത്തുന്നത്. സമരത്തിന് അനുകൂല നിലപാടെടുത്ത പഞ്ചായത്ത് അഭിഭാഷകനെ മാറ്റി. പുതിയ അഭിഭാഷകന്‍ പാറമട ലോബിക്ക് അനുകൂലമ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. മന$പൂര്‍വം കോടതിയലക്ഷ്യം വിളിച്ചുവരുത്തി ഇതിന്‍െറമറവില്‍ പാറമട ലോബിയുമായി ചേര്‍ന്ന് ജനകീയ സമരത്തെ അട്ടിമറിക്കാനാണ് നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രമിക്കുന്നതെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഓഫിസിന് 100 മീറ്റര്‍ ചുറ്റളവില്‍ സമരങ്ങളൊന്നും പാടില്ളെന്ന് തീരുമാനിച്ചതായി സമരക്കാര്‍ പറഞ്ഞു. ചെമ്പന്‍മുടിമലയിലെ അനധികൃത പാറഖനനത്തത്തെുടര്‍ന്ന് കുട്ടികളടക്കം നിരവധി പേര്‍ രോഗികളായി. തോടുകള്‍ ഇല്ലാതായി. ഉഗ്രശേഷിയുള്ള സ്ഫോടനങ്ങള്‍ കാരണം മിക്കവീടുകളും തകര്‍ന്നു. പൊടിശല്യം കാരണം ആളുകള്‍ക്ക് താമസിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇക്കാര്യങ്ങള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ടിലും വ്യക്തമാക്കിയതാണ്. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍മാരായ ഷാജി പതാലില്‍, സജി കൊട്ടാരം, പ്രിന്‍സ് ജോസ്, അനു സമാധാനം, ഷാജി പി. ജോണ്‍, ജോണ്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.