പത്തനംതിട്ട: വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കാന്‍ തീരുമാനം. വ്യാജമദ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജനകീയ സമിതി യോഗത്തിലാണ് തീരുമാനം. പി.ടി.എ, ലഹരിവിരുദ്ധ ക്ളബുകള്‍ എന്നിവയുടെ സഹായത്തോടെയാവും ബോധവത്കരണം. സ്കൂളുകളുടെയും കോളജുകളുടെയും പരിസരത്ത് എക്സൈസ്, പൊലീസ് വകുപ്പുകള്‍ നിരീക്ഷണം ശക്തമാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ഓണാഘോഷസമയത്ത് എക്സൈസ്, പൊലീസ്, വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി പരിശോധനനടത്തും. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ താലൂക്കുതല സ്ക്വാഡുകള്‍ രൂപവത്കരിക്കും. സെപ്റ്റംബര്‍ 18വരെ സ്പെഷല്‍ ഡ്രൈവ് നടത്തും. ഇതോടനുബന്ധിച്ച് എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ജനങ്ങള്‍ക്ക് ലഹരികടത്ത് സംബന്ധിച്ച വിവരങ്ങള്‍ എക്സൈസ് വകുപ്പിന്‍െറ കണ്‍ട്രോള്‍ റൂം മുഖേന അറിയിക്കാം. ഫോണ്‍ : 04682222873, ഡെപ്യുട്ടി എക്സൈസ് കമീഷണര്‍ -9447178055.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.