അടൂര്‍: ലാഭകരമല്ല എന്ന കാരണത്താല്‍ നന്മ സ്റ്റോര്‍ പൂട്ടാന്‍ എത്തിയ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരെ നാട്ടുകാര്‍ ഉപരോധിച്ചു. ഇതത്തേുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കാതെ ജീവനക്കാര്‍ മടങ്ങി. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ഇളംഗമംഗലം നന്മ സ്റ്റോറാണ് സംസ്ഥാനത്ത് ലാഭകരമല്ലാത്ത നന്മ സ്റ്റോറുകളുടെ പട്ടികയിലുള്ളത്. ചൊവ്വാഴ്ച രാവിലെ 8.30ന് എത്തിയ ജീവനക്കാരെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് തടഞ്ഞുവെച്ചു. സ്റ്റോക്കും കണക്കുമെടുത്ത് ശേഷിക്കുന്ന സാധനങ്ങള്‍ കടത്തുകയാണ് ജീവനക്കാരുടെ ലക്ഷ്യമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജീവനക്കാര്‍ സ്റ്റോക്ക് എടുത്ത് സ്ഥലം വിട്ടു. ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധാമണി ഹരികുമാര്‍, അഡ്വ. എ.താജുദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.