റാന്നി: ചെമ്പന്മുടി മലയില്‍ മണിമലത്തേ് പാറമടക്ക് നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അതിജീവന സമരസമിതി നേതൃത്വത്തില്‍ നാറാണംമൂഴി പഞ്ചായത്ത് ഓഫിസിന് മുന്നിലെ തുടര്‍ സത്യഗ്രഹം ഒരുമാസം പിന്നിട്ടു. സത്യഗ്രഹത്തിന്‍െറ 31ാം ദിവസം നടന്ന സമരപരിപാടികള്‍ പുഷ്പന്‍ കടുമിന്‍ചിറ ഉദ്ഘാടനം ചെയ്തു. ഓമന മാധവന്‍, ഉഷാ കുമാരന്‍, ടി.ജി. ഇളംപ്ളാങ്ങാട്ട്, ത്രേസ്യാമ്മ ഉതിരക്കളത്ത്, സാവിത്രി, രാജന്‍, സോമരാജന്‍ ഈറോലിക്കല്‍, ബെന്നി ഒഴാക്കോട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.