വടശ്ശേരിക്കര: എ.ടി.എമ്മില്‍ മോഷണശ്രമം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വടശ്ശേരിക്കര ശാഖയോട് ചേര്‍ന്നുള്ള എ.ടി.എമ്മിലാണ് മോഷണശ്രമം. ഞായറാഴ്ച രാത്രിയാണ് സംഭവം. എ.ടി.എം യന്ത്രത്തിലെ പണം പിന്‍വലിക്കുന്ന ഭാഗം കുത്തിപ്പൊളിച്ചാണ് മോഷണശ്രമം നടത്തിയത്. പണം നഷ്ടമായില്ളെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. എ.ടി.എമ്മിലെ കാമറയില്‍ മോഷ്ടാവിന്‍െറ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാല്‍, ചിത്രം വ്യക്തമല്ലാത്തതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഹെല്‍മറ്റ് ധരിച്ച് അകത്തുകടന്ന മോഷ്ടാവ് മുഖംമറച്ചിട്ടുണ്ട്. ബാങ്ക് പ്രവര്‍ത്തിക്കുന്ന മണിയാട്ട് പ്ളാസയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് എ.ടി.എം തകര്‍ക്കാന്‍ ശ്രമിച്ചത് ആദ്യം കണ്ടത്. തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.