ആറന്മുള വ്യവസായ പാര്‍ക്ക് പ്രഖ്യാപനം പിന്‍വലിക്കണം –എല്‍.ഡി.എഫ്

പത്തനംതിട്ട: ആറന്മുള വ്യവസായ മേഖല പ്രഖ്യാപനം പിന്‍വലിക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എം.സി റോഡില്‍ പന്തളത്ത് പുതിയ പാലം പണി നടക്കുന്നതിനാല്‍ വഴിതിരിച്ചുവിട്ട വാഹനങ്ങള്‍ അധികദൂരം ഓടുന്നുവെന്ന കാരണത്താല്‍ ടിക്കറ്റ് നിരക്ക് കൂട്ടിയ കെ.എസ്.ആര്‍.ടി.സിയുടെ നടപടിയും പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലയുടെ സമഗ്ര വികസനത്തിനുള്ള രൂപരേഖ മുന്‍ഗണനാക്രമത്തില്‍ തയാറാക്കാന്‍ മന്ത്രി മാത്യു ടി. തോമസ്, എം.എല്‍.എമാരായ രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണ ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അധ്യക്ഷതവഹിച്ചു. അലക്സ് കണ്ണമല, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, മുന്‍ എം.എല്‍.എ ആര്‍. ഉണ്ണികൃഷ്ണപിള്ള, കെ. അനന്തഗോപന്‍, മുണ്ടപ്പള്ളി തോമസ്, പ്രഫ. പി.കെ. രാജശേഖരന്‍ നായര്‍, എ. പത്മകുമാര്‍, വി.എം. എബ്രഹാം, ബി. ഷാഹുല്‍ ഹമീദ്, പ്രഫ. ടി.കെ.ജി. നായര്‍, ഫ്രാന്‍സിസ് വി. ആന്‍റണി, ചെറിയാന്‍ ജോര്‍ജ് തമ്പു, കരിമ്പനാംകുഴി ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ആറന്മുള വിമാനത്താവളം വ്യവസായ മേഖലാപ്രഖ്യാപനം പിന്‍വലിക്കണമെന്ന് എ.ഐ.വൈ.എഫ് പത്തനംതിട്ട മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ എക്സിക്യൂട്ടിവ് അംഗം ചെങ്ങറ സുരേന്ദ്രന്‍, മാത്യു തോമസ്, ബെന്‍സി തോമസ്, സാബു കണ്ണങ്കര, അഡ്വ. കെ. ജയകുമാര്‍, കുമാര്‍ അഴൂര്‍, ദീപകുമാര്‍, പ്രകാശ്കുമാര്‍, എം.എസ്. അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് അനീഷ് ചുങ്കപ്പാറ സംഘടനാ റിപ്പോര്‍ട്ടും മണ്ഡലം സെക്രട്ടറി അഡ്വ. സുഹാസ് എം. ഹനീഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.