ഭാനുവിന്‍െറയും നാരായണപിള്ളയുടെയും സ്മരണ പുതുക്കി പന്തളം രക്തസാക്ഷി ദിനാചരണം

പന്തളം: എഴുപതുകളിലെ ഭക്ഷ്യക്ഷാമസമരത്തില്‍ രക്തസാക്ഷികളായ ഭാനുവിന്‍െറയും നാരായണപിള്ളയുടെയും സ്മരണ പുതുക്കി സി.പി.എം 43ാമത് പന്തളം രക്തസാക്ഷിദിനാചരണത്തിന് പൊലീസ് വെടിവെപ്പുനടന്ന കുരമ്പാല അമ്പലത്തിനാല്‍ ചൂരയില്‍ തുടക്കമായി. സ്മൃതിമണ്ഡപത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയര്‍ത്തി. സി.പി.എം പന്തളം ഏരിയാ കമ്മിറ്റിയംഗം ആര്‍. ജ്യോതികുമാര്‍ അധ്യക്ഷത വഹിച്ചു. കുരമ്പാല ലോക്കല്‍ സെക്രട്ടറി ബി. പ്രദീപ് സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം ആര്‍. ഉണ്ണികൃഷ്ണപിള്ള, ഏരിയാ കമ്മിറ്റിയംഗം ഡി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം പന്തളം ഏരിയാ കമ്മിറ്റിയംഗം സി. രാഗേഷ് ക്യാപ്ടനായി മുടിയൂര്‍ക്കോണത്തേക്ക് വാഹന റാലി നടന്നു. സൈക്ക്ള്‍, ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ പങ്കെടുത്തു. എഴുപതുകളിലെ പ്രകടനത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന നേതാവ് പി.കെ. കുമാരന്‍ പതാക ഉയര്‍ത്തി. മുടിയൂര്‍ക്കോണം ലോക്കല്‍ സെക്രട്ടറി പി.കെ. ശാന്തപ്പന്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണപിള്ള, പി.കെ. കുമാരന്‍ എന്നിവര്‍ സംസാരിച്ചു. പന്തളം മെഡിക്കല്‍ മിഷന്‍ ജങ്ഷനില്‍ സി.പി.എം പന്തളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. പന്തളം പ്രൈവറ്റ് ബസ്സ്റ്റന്‍ഡില്‍ ചേര്‍ന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. സ്വരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി. ചന്ദ്രശേഖരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആര്‍. ഉണ്ണികൃഷ്ണപിള്ള, അഡ്വ. കെ. അനന്തഗോപന്‍, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, വീണ ജോര്‍ജ് എം.എല്‍.എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ബാബു കോയിക്കലത്തേ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.കെ. കുമാരന്‍, ആര്‍. തുളസിധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ടി.ഡി. ബൈജു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.