പത്തനംതിട്ട: അടവിയിലെ മുളങ്കുടിലുകള്‍ വിനോദ സഞ്ചാരികള്‍ക്കായി ഈമാസം തുറക്കും. അടവി ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് ആറ് കുടിലുകളാണ് സഞ്ചാരികള്‍ക്കായി സജ്ജമാക്കിയത്. ബാംബു കോര്‍പറേഷന്‍െറ മേല്‍നോട്ടത്തില്‍ നടക്കുന്ന കുടിലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സംസ്കരിച്ച മുളയും മുള ഉല്‍പന്നങ്ങളും ഉപയോഗിച്ച് മരങ്ങള്‍ക്ക് മുകളിലെ മുളങ്കുടിലുകള്‍ക്ക് വൈദ്യുതിയും എത്തിയിട്ടുണ്ട്. പേരുവാലിയില്‍നിന്ന് ഭൂഗര്‍ഭ കേബ്ള്‍ വഴിയാണ് കുടിലുകളിലേക്ക് വൈദ്യുതി എത്തിച്ചത്. ഒരുകുടിലില്‍ നാലുപേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ഒരുകുടിലിന് 4,000 രൂപയാണ് ഈടാക്കുന്നത്. സഞ്ചാരികള്‍ക്കായുള്ള ജലവും ആഹാരവും എത്തിച്ച് നല്‍കുന്നതിന്‍െറ ചുമതല വനസംരക്ഷണ സമിതിക്കാണ്. ശുദ്ധജലത്തിന് കിണര്‍, പൈപ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് പ്രകൃതിയെ അടുത്തറിയാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടിലുകള്‍ നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.