ചൂട് വരാനിരിക്കുന്ന പാരിസ്ഥിതിക ദുരന്തത്തിന്‍െറ മുന്നോടി – സി.ആര്‍. നീലകണ്ഠന്‍

വടശ്ശേരിക്കര: കാലാവസ്ഥാ വ്യതിയാനവും ചൂടും വരാനിരിക്കുന്ന പാരിസ്ഥിതിക ദുരന്തത്തിന്‍െറ മുന്നോടിയെന്ന് പരിസ്ഥിതിപ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍. വികസനമെന്ന പേരില്‍ നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് കാടുകളും പാറമടകളുമാണ് പശ്ചിമഘട്ട മലനിരകളിലെ ജലശോഷണത്തിനും കേരളത്തിന്‍െറ കാലാവസ്ഥാ ദുരന്തത്തിനും കാരണമെന്ന് അദ്ദേഹം പറഞ്ഞു. പെരുനാട് കോട്ടപ്പാറമല സംരക്ഷണസമിതി സംഘടിപ്പിച്ച പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുനാട് മടത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ നടന്ന സംഗമത്തില്‍ പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന സജി അധ്യക്ഷത വഹിച്ചു. പെരുനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.എന്‍. സുധാകരന്‍, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ടി. ലളിതന്‍, സമരസമിതി ചെയര്‍മാന്‍ ബിജു മോഡിയില്‍, പശ്ചിമഘട്ട സംരക്ഷണസമിതി ജില്ലാ പ്രസിഡന്‍റ് റജി മലയാലപ്പുഴ, പഞ്ചായത്തംഗം ജിജു ശ്രീധര്‍, സി.ടി. ഭാസ്കരന്‍, അംബുജാക്ഷന്‍ നായര്‍, സുധാ ഭാസി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.