അടൂരില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും വിമതമുന്നേറ്റവും

അടൂര്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനം അടൂരില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും വിമതമുന്നേറ്റവും. ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ ഡി.സി.സി അംഗവുമായ അടൂര്‍ മോഹന്‍ദാസ് നാമനിര്‍ദേശ പത്രിക നല്‍കി. വെള്ളിയാഴ്ച ഉച്ചക്ക് 1.35നാണ് വരണാധികാരിയായ അടൂര്‍ ആര്‍.ഡി.ഒക്ക് പത്രിക നല്‍കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ.കെ. ഷാജുവിന്‍െറ ഭാര്യ സീമ ഷാജുവും വെള്ളിയാഴ്ച സ്വതന്ത്രയായി പത്രിക നല്‍കി. എന്നാല്‍, കോണ്‍ഗ്രസുകാരാരും ഡമ്മി സ്ഥാനാര്‍ഥികളായി പത്രിക നല്‍കിയിട്ടില്ല. സംവരണ സീറ്റായ അടൂരില്‍ ഈ വിഭാഗത്തില്‍പെട്ട നിരവധി നേതാക്കന്മാരുണ്ടായിട്ടും അവരെ പരിഗണിക്കുകയോ വിശ്വാസത്തിലെടുക്കുകയോ ചെയ്യാതെ കെ.കെ. ഷാജുവിന്‍െറ ഭാര്യ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തുവന്നത് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ജെ.എസ്.എസില്‍നിന്ന് എത്തിയ കെ.കെ. ഷാജുവിന് അടൂരില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവായ പന്തളം പ്രതാപനവും കെ.വി. പത്മനാഭനും രംഗത്തത്തെിയിരുന്നു. ബാബു ദിവാകരന്‍, അടൂര്‍ മോഹന്‍ദാസ്, പന്തളം പ്രതാപന്‍ എന്നിവരെ പരിഗണിക്കാതിരുന്നത് കോണ്‍ഗസിനുള്ളില്‍ തര്‍ക്കങ്ങള്‍ക്ക് ഇടയായിട്ടുണ്ട്. നിലവില്‍ ഐ ഗ്രൂപ് കൈവശം വെച്ചിരുന്ന സീറ്റാണ് അടൂര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.