പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ജില്ലയില്‍ ആകെ 55 നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് അവസാനിച്ചു. വെള്ളിയാഴ്ച മാത്രം 32 നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കപ്പെട്ടു. തിരുവല്ല മണ്ഡലത്തില്‍ എസ്.യു.സി.ഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കുറ്റപ്പുഴ മലമേല്‍ പുത്തന്‍വീട്ടില്‍ സിമി എം.ജേക്കബ് (32), ജനതാദള്‍ (എസ്) ഡമ്മി സ്ഥാനാര്‍ഥിയായി തിരുവല്ല സന്ദേശില്‍ ഷാജികുമാര്‍ എന്‍. (54), ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തുവയൂര്‍ തെക്ക് സജി ഭവനത്തില്‍ സജി (35) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. റാന്നി മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അയിരൂര്‍ തീയാടിക്കല്‍ കിഴക്കേക്കടവില്‍ വീട്ടില്‍ വര്‍ഗീസ് തോമസും (51) സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഏറം തച്ചിറ താന്നിനില്‍ക്കുന്നതില്‍ ഗീതമ്മ മാധവനും (37) സി.പി.എം ഡമ്മി സ്ഥാനാര്‍ഥി പഴവങ്ങാടി മുളമൂട്ടില്‍ വീട്ടില്‍ റോഷന്‍ റോയി മാത്യുവും (40) സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന അയിരൂര്‍ തീയാടിക്കല്‍ താഴം വീട്ടില്‍ മാത്യു ടി.ചാണ്ടിയും (34) പെരുനാട് കുന്നംകര തോട്ടുങ്കല്‍ വീട്ടില്‍ ശശീന്ദ്രനും (45) പത്രിക സമര്‍പ്പിച്ചു. ആറന്മുള മണ്ഡലത്തില്‍ സി.പി.എം ഡമ്മി സ്ഥാനാര്‍ഥിയായി കടമ്മനിട്ട വെള്ളാവൂര്‍ തോട്ടത്തില്‍ വി.കെ. പുരുഷോത്തമന്‍ പിള്ളയും (71) സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന കാഞ്ഞിരപ്പാറ തെക്കേ ചരുവില്‍ ചന്ദ്രനും (59) കാരിത്തോട്ട ചിറയത്തുവീട്ടില്‍ ഷാജിയും (49) ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കാരിത്തോട്ട ചാരുംകുഴില്‍ ടി. അമൃതകുമാറും (50) പി.ഡി.പി സ്ഥാനാര്‍ഥിയായി പന്തളം കടക്കാട് ഫൗസിയ മന്‍സിലില്‍ ഹബീബ് റഹ്മാനും (52) തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹരിപ്പാട് മുട്ടം ശാരി ഭവനില്‍ ശാരി വി. ശശിയും (31) നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോന്നി മണ്ഡലത്തില്‍ ഐ.എന്‍.സി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അടൂര്‍ കൊന്നമണ്‍കര രാമനിലയത്തില്‍ അടൂര്‍ പ്രകാശും (60) തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ചിറ്റാര്‍ മീന്‍കുഴി വയ്യാറ്റുപുഴ കുറുമുറ്റത്ത് വീട്ടില്‍ ജെ. സുധാകരനും (56) ബി.ജെ.പി സ്ഥാനാര്‍ഥി പത്തനംതിട്ട മൈലപ്ര കളത്തിക്കാട്ടില്‍ വീട്ടില്‍ അശോക് കുമാറും (53) സ്വതന്ത്ര സ്ഥാനാര്‍ഥികളായി കോന്നി മുതുപേഴുങ്കല്‍ ഇടത്തറയില്‍ വീട്ടില്‍ സുരേഷും (30) അടൂര്‍ കൊടുമണ്‍ ഈസ്റ്റ് മനോജ് ഭവനില്‍ എം. കൃഷ്ണകുമാറും (32) അടൂര്‍ ചായലോട് ബിജു ഭവനില്‍ ബിജു എസും (37) സി.പി.എം ഡമ്മി സ്ഥാനാര്‍ഥിയായി പൂതങ്കര ഇളമണ്ണൂര്‍ പാര്‍വതി നിവാസില്‍ മോഹന്‍കുമാറും (57) ബി.ജെ.പി ഡമ്മി സ്ഥാനാര്‍ഥിയായി മലയാലപ്പുഴ താഴം തുമ്പോണ്‍തറയില്‍ മനോജ് ജി. പിള്ളയും (38) ശിവസേന സ്ഥാനാര്‍ഥി പത്തനാപുരം പൊന്‍കുളഞ്ഞി ചരുവിള പുത്തന്‍വീട്ടില്‍ വിഷ്ണുവും പത്രിക നല്‍കി. അടൂര്‍ മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തുവയൂര്‍ തെക്ക് സന്തോഷ് ഭവനത്തില്‍ സന്തോഷ്കുമാറും (40) പി.ഡി.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പത്തനംതിട്ട വിളാകം പുരയിടത്തില്‍ വിഷ്ണുരാജും (25) സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന അടൂര്‍ നെടുമണ്‍കാവ് പരുന്താടിവിളയില്‍ അജിതയും (45) മണക്കാല പനവിള പുത്തന്‍വീട്ടില്‍ മോഹന്‍ദാസും (43) പടനിലം പന്തളത്ത് വീട്ടില്‍ സീമയും (41) കടമ്പനാട് പ്ളാംതുണ്ടില്‍ വീട്ടില്‍ പി.വി. ശിവദാസനും (50) തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മണക്കാല കൊച്ചുകിഴക്കേതില്‍ മോഹനനും (46) സി.പി.ഐ ഡമ്മി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കൊടുമണ്‍ ഐക്കാട് നെല്ലിവിളയില്‍ ഉദയകുമാറും (47) ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ചെമ്പഴന്തി ഉദയഗിരി കൊച്ചുപുത്ത് വീട്ടില്‍ സുധീറും (34) പത്രിക സമര്‍പ്പിച്ചു. തിരുവല്ല മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പുതുശേരി തെക്കന്‍ നാട്ടില്‍ പുത്തന്‍വീട്ടില്‍ ജോസഫ് എം. പുതുശേരിയും (57) ജനതാദള്‍ (എസ്) സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കുറ്റപ്പുഴ തൂമ്പുംപാട്ട് വീട്ടില്‍ മാത്യു ടി. തോമസും (54) ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തുകലശേരി കുഴിക്കാട്ടില്ലം കാളിദാസന്‍ എമ്മും (52) ഓരോ സെറ്റ് പത്രികകള്‍ കൂടി സമര്‍പ്പിച്ചു. റാന്നി മണ്ഡലത്തില്‍ ഐ.എന്‍.സി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മക്കപ്പുഴ മൂഴിക്കല്‍ മറിയാമ്മ ചെറിയാനും (69) ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രമാടം മല്ലശേരി ലക്ഷ്മി വിലാസത്തില്‍ പത്മകുമാറും (51) ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഉതിമൂട് ചരുവില്‍ പ്രസാദും (40) ഓരോ സെറ്റ് പത്രികയും സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അങ്ങാടി കടനാട്ടുവീട്ടില്‍ രാജു എബ്രഹാം (54) മൂന്ന് സെറ്റ് പത്രികയും കൂടി സമര്‍പ്പിച്ചു. ആറന്മുള മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മൈലപ്ര വേലശേരി പാലമുറ്റത്ത് വീണ (39) രണ്ട് സെറ്റ് പത്രികയും ഐ.എന്‍.സി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആറന്മുള ശിവമഠത്തില്‍ അഡ്വ. ശിവദാസന്‍ നായരും (67) സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഉള്ളന്നൂര്‍ വള്ളക്കോട്ട് ശ്രീകാന്തും (44) ഓരോ സെറ്റ് പത്രികയും സമര്‍പ്പിച്ചു. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കും. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം. അന്നേ ദിവസം അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. മേയ് 16നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 19ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.