വടശ്ശേരിക്കര: ബഥനിമലയില്‍ ജനം കുടിവെള്ളം കിട്ടാതെ ഉഴറുന്നു. പെരുനാട് പഞ്ചായത്തിലെ ബഥനിമല പുതുവല്‍ പള്ളിഭാഗം പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളാണ് ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നത്. മലമുകളിലെ ഒറ്റപ്പെട്ട പ്രദേശമായ ഇവിടെ മഴക്കാലത്തുമാത്രമാണ് യഥേഷ്ടം കുടിവെള്ളം ലഭ്യമാകുന്നത്. പെരുനാട്ടില്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്ന കുടിവെള്ള പദ്ധതി പൂര്‍ണാര്‍ഥത്തില്‍ നടപ്പിലായാല്‍തന്നെ ബഥനിമലയിലെ ഈ ഉയര്‍ന്ന പ്രദേശത്ത് വെള്ളം എത്തിക്കാന്‍ കഴിയില്ല. നാലുചുറ്റും റബര്‍ തോട്ടങ്ങലാല്‍ ചുറ്റപ്പെട്ട ഇവിടം പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമാണ്. അതുകൊണ്ടുതന്നെ കിണര്‍ കുത്തി വെള്ളമെടുക്കാനും കഴിയില്ല. വേനല്‍ക്കാലമായപ്പോള്‍ വാഹനത്തില്‍ പഞ്ചായത്ത് കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും ബഥനിമലയുടെ മുകളിലേക്ക് ആഴ്ചയില്‍ ഒരുദിവസം വന്നെങ്കിലായി. ഇപ്പോള്‍ മൂന്നരക്കിലോമീറ്ററോളം മലയിറങ്ങി കക്കാട്ടാറ്റില്‍ വന്നാണ് ഇവിടുത്തുകാര്‍ കുളിക്കുകയും മറ്റും ചെയ്യുന്നത്. ദൈനംദിനാവശ്യങ്ങള്‍ക്കായി 1000 രൂപയിലധികം നല്‍കിയാണ് വാഹനത്തില്‍ വെള്ളം എത്തിക്കുന്നത്. അതും പുഴവെള്ളമാണ്. മറ്റു മാര്‍ഗമില്ലാത്തതിനാല്‍ കുടിക്കാനും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്തിന്‍െറ തുടക്കത്തില്‍തന്നെ ബഥനിമല എല്ലാവര്‍ഷവും രൂക്ഷമായ കുടിവെള്ള പ്രതിസന്ധിയില്‍ അകപ്പെടുമെങ്കിലും ശാശ്വതമായ പരിഹാരത്തിന് ആരം ശ്രമിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.