കേരളത്തിലെ മദ്യനിരോധം മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃക – വി.എം. സുധീരന്‍

പന്തളം: കേരളത്തില്‍ മദ്യനിരോധം നടപ്പാക്കിയതോടെ ഇതേ പാതയിലേക്ക് പല സംസ്ഥാനങ്ങളും കടന്നുവരുന്നുവെന്നതായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. പന്തളം പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ ചേര്‍ന്ന യു.ഡി.എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ മാതൃകയാക്കി ഡല്‍ഹി, ബിഹാര്‍, തമിഴ്നാട് സംസ്ഥാനങ്ങളും മദ്യനിരോധം നടപ്പാക്കാനുള്ള ശ്രമത്തിലാണ്. ഇത് കേരള സര്‍ക്കാറിന്‍െറ മദ്യനയത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയത നാടിന് ആപത്താണെന്നും ഭാരതത്തില്‍ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂയെന്നും സുധീരന്‍ പറഞ്ഞു. കഴിഞ്ഞതവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട അടൂര്‍ മണ്ഡലം തിരിച്ചുപിടിക്കണമെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി. മോഹന്‍രാജ്, പഴകുളം മധു, ജോണ്‍സണ്‍ എബ്രഹാം, തോപ്പില്‍ ഗോപകുമാര്‍, തൈക്കൂട്ടത്തില്‍ സക്കീര്‍, ഡി.എന്‍. തൃദീപ്, പഴകുളം ശിവദാസന്‍,കെ.എസ്. ശിവകുമാര്‍, ബി. നരേന്ദ്രനാഥ്, ജി. രഘുനാഥ്, ലാലിജോണ്‍, കെ.ആര്‍. രവി, വൈ. യാക്കൂബ്,അക്ബര്‍ കാസിം, സഫന വൈ. യാക്കൂബ്, എ. നൗഷാദ് റാവുത്തര്‍, കെ.ആര്‍. വിജയകുമാര്‍, തേരകത്ത് മണി, എം.എസ്. ഷരീഫ് സ്ഥാനാര്‍ഥി കെ.കെ. ഷാജു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.