സ്റ്റേഡിയം റോഡ് നിര്‍മാണ സാധനങ്ങള്‍കൊണ്ട് നിറച്ചതില്‍ പ്രതിഷേധം

കോഴഞ്ചേരി: പഞ്ചായത്തിലെ യുവജനങ്ങളുടെ കായിക പരിപോഷണത്തിനായി നിര്‍മാണം ആരംഭിച്ച സ്റ്റേഡിയം റോഡ് നിര്‍മാണ സാധനങ്ങള്‍കൊണ്ട് നിറച്ചതില്‍ പ്രതിഷേധം. സ്റ്റേഡിയത്തിന് എന്ന പേരില്‍ നിലംനികത്തുകയും പിന്നീട് ഇവിടെ നിരവധി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. കൃത്യമായ പദ്ധതികളോ, വേണ്ടത്ര അനുമതിയോ ഭാവനയോ ഇല്ലാതെ സംസ്ഥാന പാതക്ക് സമീപം നിരവധി കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതുവഴിയുള്ള തോടും, സമീപപാടശേഖരങ്ങളും സംരക്ഷിക്കുന്നതിനുള്ള പാരിസ്ഥിതിക പഠനങ്ങളും നടത്തിയിരുന്നില്ല. വിവിധ സര്‍ക്കാര്‍ പദ്ധതികളിലും ത്രിതല പഞ്ചായത്ത് പദ്ധതികളിലും ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടങ്ങളില്‍ പലതും ഉപയോഗപ്രദമല്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അനധികൃതമായി കരാറുകാര്‍ നിര്‍മാണ സാമഗ്രികള്‍ സ്റ്റേഡിയത്തില്‍ നിറച്ചിരിക്കുന്നത്. പത്തനംതിട്ട, തിരുവല്ല സംസ്ഥാന പാതയുടെ നിര്‍മാണത്തിനായുള്ള മെറ്റല്‍, പാറമണല്‍ അനുബന്ധ സാധനങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ ഇറക്കിയിട്ടുള്ളത്. നേരത്തേ റോഡിന്‍െറ വശങ്ങളില്‍ ഇറക്കിയിരുന്ന ഈ സാമഗ്രികള്‍ പിന്നീട് സ്റ്റേഡിയത്തിനുള്ളിലേക്ക് മാറ്റുകയായിരുന്നു. വലിയ ടിപ്പറുകളും ലോറികളും ഇത്തരം സാധനങ്ങളുമായി സ്റ്റേഡിയത്തിലേക്കിറങ്ങുന്നതുതന്നെ തകര്‍ച്ചക്ക് കാരണമാകുന്നുവെന്ന് പഞ്ചായത്ത് അംഗങ്ങള്‍ പരാതിപ്പെട്ടു. സ്റ്റേഡിയ കവാടത്തിന് കേടുപാടുകള്‍ ഉണ്ടാകാനും ഇതുകാരണമാകുന്നു. ഇതിനു പുറമെയാണ് വന്‍തോതില്‍ നിര്‍മാണ സാമഗ്രികള്‍ ഇറക്കിയത്. സ്റ്റേഡിയത്തിനുള്ളിലെ ഡ്രൈവിങ് പരിശീലനംപോലും ഇടക്ക് നാശമുണ്ടാകുന്നു എന്ന് പറഞ്ഞ് നിര്‍ത്തി വെപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സാധനങ്ങള്‍ ഇറക്കിയിട്ടുള്ളത്. ഇതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ളെന്നും പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.