പന്തളം: ബി.ജെ.പി അംഗങ്ങളുടെ വിയോജിപ്പോടെ കടക്കാട് മാര്‍ക്കറ്റ് ലേലംചെയ്യാന്‍ പന്തളം നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മാര്‍ച്ച് 31ന് ലേലക്കാലാവധി അവസാനിച്ചിരുന്നു. ഹൈകോടതിയിലടക്കം കേസ് നിലനിന്നിരുന്നതിനാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള മാര്‍ക്കറ്റിന്‍െറ ലേലം നടന്നിരുന്നില്ല. ഏഴിന് ഹൈകോടതി നിയമ വിധേയമായി മാര്‍ക്കറ്റ് ലേലംചെയ്യാന്‍ നഗരസഭക്ക് അനുമതി നല്‍കിയിരുന്നു. ഇതോടെയാണ് മാര്‍ക്കറ്റ് വിഷയം ചര്‍ച്ചചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചത്. യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള രൂക്ഷമായ വാഗ്വാദം നടന്നു. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച് ഹൈകോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ വ്യക്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ കഴിഞ്ഞ കൗണ്‍സില്‍യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനം നടപ്പാക്കാത്തതിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ രൂക്ഷവിമര്‍ശമാണ് ഉയര്‍ത്തിയത്. മാര്‍ക്കറ്റ് ലേലം ചെയ്യണമെന്ന് ഭരണപക്ഷവും യു.ഡി.എഫും നിലപാട് സ്വീകരിച്ചപ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ ഇതിനെതിരായ നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്. നിയമവിധേയമായി മാര്‍ക്കറ്റ് ലേലംചെയ്യാന്‍ കഴിയില്ളെന്ന് ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതിയോടെ മാത്രമേ മാര്‍ക്കറ്റ് ലേലംചെയ്യാന്‍ കഴിയൂ. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതി ലഭിച്ചിട്ടില്ല. ബോര്‍ഡിന്‍െറ അനുമതി ലഭിക്കാതെ ലേലം നിശ്ചയിച്ചാല്‍ വീണ്ടും നിയമക്കുരുക്കില്‍പ്പെടുമെന്നും ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതിക്കായി ഏഴിന് പുതിയ അപേക്ഷ സമര്‍പ്പിച്ചതായി വൈസ് ചെയര്‍മാന്‍ ഡി. രവീന്ദ്രന്‍ കൗണ്‍സിലില്‍ അറിയിച്ചു. ഇതനുസരിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തിയതായും മലിനജലം ഒഴികിയത്തെുന്ന ടാങ്കിന്‍െറ ന്യൂനതകള്‍ മാത്രമാണ് ചൂണ്ടിക്കാട്ടിയെതെന്നും രവീന്ദ്രന്‍ സൂചിപ്പിച്ചു. അതും ഉടന്‍തന്നെ പരിഹരിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്കര്‍ഷിച്ചതനുസരിച്ച് 20ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കടക്കാട് മാര്‍ക്കറ്റില്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പഞ്ചായത്തുഭരണസമിതികളും ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ നിര്‍ദേശങ്ങള്‍ അവഗണിച്ച് മാര്‍ക്കറ്റില്‍ നിര്‍മാണ പ്രവൃത്തി നടത്തിയതാണ് മനുഷ്യാവകാശ കമീഷന്‍ മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം നിരോധിക്കാന്‍ സാഹചര്യമൊരുക്കിയതെന്നും രവീന്ദ്രന്‍ സൂചിപ്പിച്ചു. തുടര്‍ന്നാണ് കൗണ്‍സില്‍ യോഗം മാര്‍ക്കറ്റ് ലേലം ചെയ്യാന്‍ തീരുമാനിച്ചത്. എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങള്‍ മാര്‍ക്കറ്റ് ലേലം ചെയ്യണമെന്ന നിലപാട് കൗണ്‍സലില്‍ സ്വീകരിച്ചു. 30ന് മാര്‍ക്കറ്റ് ലേലം നടത്താനാണ് യോഗതീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.