പത്തനംതിട്ട: ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി തുടങ്ങി. തെരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രത്തില്‍ രാവിലെ എത്തിയാല്‍ എന്തെല്ലാം ചെയ്യണം, ഏതെല്ലാം ഉദ്യോഗസ്ഥരെ ബൂത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാം, ബാലറ്റ് യൂനിറ്റ് ഏതെങ്കിലും തരത്തില്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ ശ്രമമുണ്ടായാല്‍ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങളില്‍ കലക്ടര്‍ എസ്. ഹരികിഷോര്‍ ക്ളാസെടുത്തു. പത്തനംതിട്ട മാര്‍ത്തോമ സ്കൂളിലാണ് പരിശീലന പരിപാടി നടക്കുന്നത്. വോട്ടുയന്ത്രം ശരിയായി പ്രവര്‍ത്തിക്കുന്നില്ളെങ്കില്‍ പ്രസ്ഡ് എറര്‍ (പി.ഇ) എന്ന് കാണിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. അപ്പോള്‍ തന്നെ പ്രിസൈഡിങ് ഓഫിസര്‍ മെഷീന്‍ പരിശോധിക്കണം. തൊട്ടുമുമ്പ് വോട്ടു ചെയ്ത ആളുടെ പേരുവിവരം ലിസ്റ്റില്‍നിന്ന് കണ്ടത്തെി കേസെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബൂത്തിലത്തെിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, ഫസ്റ്റ് പോളിങ് ഓഫിസറുടെ ചുമതലയെന്ത്, തിരിച്ചറിയല്‍ രേഖകളില്ലാതെ വോട്ടര്‍ സ്ളിപ് മാത്രം കൊണ്ടുവരുന്നയാളെ വോട്ടുചെയ്യാന്‍ അനുവദിക്കുമോ, വോട്ടെടുപ്പ് ദിവസം രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍, വോട്ടെടുപ്പിന് മുമ്പ് നടത്തുന്ന മോക്പോള്‍, ഒരു വോട്ടറെ മറ്റൊരാള്‍ എതിര്‍ത്താല്‍ എന്തുചെയ്യണം, ഒരാളുടെ വോട്ട് മറ്റൊരാള്‍ ചെയ്തുപോയതായി കണ്ടത്തെിയാല്‍ എന്തു ചെയ്യും, ഒപ്പ് രേഖപ്പെടുത്തിയശേഷം വോട്ടുചെയ്യാതെ പോയാല്‍ എന്തു ചെയ്യണം, തുടങ്ങിയ കാര്യങ്ങളിലെല്ലാം കലക്ടര്‍ നിര്‍ദേശങ്ങള്‍ നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് സംശയമുള്ള കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുകൊടുത്തു. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 18നാണ് ആരംഭിച്ചത്. ഒരു മണ്ഡലത്തില്‍ രാവിലെയും ഉച്ചക്കുമായി ഒരുദിവസം നാലു ബാച്ചിനാണ് പരിശീലനം. ഒന്നാംഘട്ട പരിശീലനം വ്യാഴാഴ്ച സമാപിക്കും. അറന്മുള മണ്ഡലം റിട്ടേണിങ് ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ അനു എസ്. നായര്‍, പത്തനംതിട്ട വില്ളേജ് ഓഫിസര്‍ എസ്. ഷാലികുമാര്‍, പരിശീലകരായ ഡെപ്യൂട്ടി തഹസില്‍ദാര്‍ വര്‍ഗീസ് മാത്യു, വില്ളേജ് ഓഫിസര്‍ ഹരീന്ദ്രനാഥ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.