കോഴഞ്ചേരി: ആറന്മുള പഞ്ചായത്ത് വല്ലന കൊറ്റനാട് മല മണ്ണുമാഫിയ കൈയേറിയതോടെ പത്തോളം നീര്‍ച്ചാലുകള്‍ക്ക് രൂപഭേദം ഉണ്ടായത് പ്രദേശത്തിന്‍െറ പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് ദോഷം ചെയ്യുമെന്ന് നാട്ടുകാര്‍. കോട്ട മാലക്കര പുഞ്ചകളുടെ കൃഷി നിയന്ത്രിച്ചിരുന്ന തോടുകളായ കാവില്‍മുക്ക് ചരുവില്‍പടി, വലിയ കരിങ്ങാട്ടില്‍പടി, കൊച്ചുപറമ്പില്‍ പടി, താഴത്തുമേലേതില്‍, കൊച്ചത്തേ്, കുണ്ടംകോട്, കാവുരുകുന്നേല്‍, വടക്കേല്‍ മേലേതില്‍ എന്നിവയാണ് മണ്ണ് നീക്കത്തിലൂടെ അപ്രത്യക്ഷമായത്. വലിയതോട്ടിലേക്കും കോഴിത്തോട്ടിലേക്കും ഈ ചാലുകളില്‍നിന്ന് ഒഴുകിയത്തെുന്ന വെള്ളമാണ് പുഞ്ചകൃഷിക്കുപയോഗിച്ചിരുന്നത്. ഈ ചാലുകള്‍ അപ്രത്യക്ഷമായതോടെ പുഞ്ചകൃഷിക്ക് തടസ്സമാകും. നാട്ടുകാര്‍ തോടുകള്‍ക്ക് രൂപമാറ്റം സംഭവിക്കുന്നതോടെ വെള്ളം പരന്നൊഴുകി വീടുകളിലേക്കും ചെങ്ങന്നൂര്‍-കുറിച്ചിമുട്ടം-കിടങ്ങന്നൂര്‍ റോഡിലേക്കും കയറുകയാണ്. കഴിഞ്ഞദിവസം പെയ്ത വേനല്‍മഴയില്‍ ഈ പ്രദേശത്ത് ഇതുമൂലം നാശനഷ്ടമുണ്ടായിട്ടുണ്ട്. തോടുകള്‍ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട പഞ്ചായത്ത് അധികൃതര്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കുന്നില്ളെന്നും പല കലുങ്കുകളും അപകടത്തിലാകുമെന്നും ജനകീയപ്രതിരോധസമിതി ഭാരവാഹികള്‍ പറഞ്ഞു. വല്ലന കൊറ്റനാട് മലനടയില്‍ മണ്ണെടുപ്പ് സംബന്ധിച്ച് കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ കിടങ്ങന്നൂര്‍ വില്ളേജ് ഓഫിസര്‍ അന്വേഷണമാരംഭിച്ചു. സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കുകയും പരാതിയില്‍ തെളിവെടുപ്പ് നടത്തി രണ്ട് ദിവസത്തിനകം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വില്ളേജ് ഓഫിസര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.