കെ.എസ്.ആര്‍.ടി.സി ബസില്‍ വോട്ടര്‍ ബോധവത്കരണം തുടങ്ങി

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ബസിലൂടെയുള്ള വോട്ടര്‍ ബോധവത്കരണത്തിന് തുടക്കമായി. പത്തനംതിട്ട നഗരസഭാ സ്റ്റാന്‍ഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ വോട്ടര്‍ ബോധവത്കരണ നിരീക്ഷകന്‍ അഖില്‍ കുമാര്‍ മിശ്ര യാത്രക്കാര്‍ക്ക് വോട്ടര്‍ ബോധവത്കരണ കാര്‍ഡ് നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. യാത്രക്കാര്‍ക്ക് ടിക്കറ്റിനൊപ്പം വോട്ടവകാശം വിനിയോഗിക്കണമെന്ന സന്ദേശമടങ്ങുന്ന കാര്‍ഡ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ മുഖേന വിതരണം ചെയ്യും. സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയും പോളിങ് ശതമാനം ഉയര്‍ത്തുകയുമാണ് ലക്ഷ്യം. ജില്ലയിലെ പോളിങ് ശതമാനം ഉയര്‍ത്തുന്നതിന് കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന മിഷന്‍ 80 ശതമാനം പദ്ധതിയുടെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ബസിലൂടെ ബോധവത്കരണം നടത്തുന്നത്. സ്വീപ് വോട്ടര്‍ ബോധവത്കരണ പദ്ധതിയുടെ നോഡല്‍ ഓഫിസറും അസി. കലക്ടറുമായ വി.ആര്‍. പ്രേംകുമാര്‍, കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒ എ.കെ. ശ്രീകുമാര്‍, സ്വീപ് അസിസ്റ്റന്‍റ് നോഡല്‍ ഓഫിസര്‍മാരായ എം.ടി. ജയിംസ്, രാരാ രാജ്, കെ.എസ്.ആര്‍.ടി.സി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍മാരായ ടി. രാധാകൃഷ്ണന്‍, പോള്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.