അരുണിന്‍െറ മരണം: ഹാരിസണ്‍സിനെതിരെ ജനരോഷം ഇരമ്പി

വടശ്ശേരിക്കര: അരുണിന്‍െറ മരണത്തെതുടര്‍ന്ന് ഹാരിസണ്‍സിനെതിരെ ജനരോഷം ഇരമ്പി. ഹാരിസണ്‍സ് മലയാളം പ്ളാന്‍േറഷനിലെ പ്ളംബര്‍ അരുണ്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മാനേജ്മെന്‍റ് സുരക്ഷിതമല്ലാത്ത രീതിയില്‍ ജോലി ചെയ്യിപ്പിച്ചു എന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത്. 14 വര്‍ഷമായി ളാഹ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന അരുണ്‍ ഏതാനും നാളുകള്‍ക്കു മുമ്പാണ് പൊട്ടന്‍മൂഴി ഭാഗത്തെ പമ്പ് ഓപറേറ്ററായി നിയമിതനാകുന്നത്. ളാഹ എസ്റ്റേറ്റിലേക്ക് വെള്ളം എത്തിക്കാനായി കക്കാട്ടാറിന്‍െറ തീരത്ത് സ്ഥാപിച്ചിരുന്ന പമ്പ് ഹൗസ് കാരികയം ഇ.ഡി.സി.എല്‍ ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചതോടെ വെള്ളം കയറി മൂന്നു വര്‍ഷമായി മുങ്ങിക്കിടക്കുകയാണ്. ഇതത്തേുടര്‍ന്ന് ഡാമിന്‍െറ അറ്റാച്ച്മെന്‍റ് ഏരിയയോട് ചേര്‍ന്ന് താല്‍ക്കാലിക ഷെഡ് ഉണ്ടാക്കി ഹാരിസണ്‍ മോട്ടോര്‍ സ്ഥാപിച്ചു. യാതൊരു സുരക്ഷാ സംവിധാനമൊരുക്കാത്ത ഈ മോട്ടോര്‍പുരയും വെള്ളം കയറുന്നിടത്താണ് സ്ഥിതി ചെയ്യുന്നത്. അറ്റകുറ്റപ്പണി നടത്താതെ വര്‍ഷങ്ങളുടെ പഴക്കമുള്ള മോട്ടോര്‍ ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അരുണിന് ഷോക്കേറ്റത്. മനുഷ്യവാസമില്ലാത്ത ഒറ്റപ്പെട്ട പ്രദേശത്ത് സുരക്ഷാ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഒറ്റക്ക് പണിയെടുക്കാന്‍ നിയോഗിക്കപ്പെട്ട അരുണിന്‍െറ മരണം അശ്രദ്ധ മൂലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച മാനേജ്മെന്‍റിന്‍െറയും ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ശ്രമമാണ് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്താന്‍ കാരണമായതെന്ന് പറയപ്പെടുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ നല്‍കേണ്ട സുരക്ഷാ ഉപകരണങ്ങള്‍ ഒന്നുംതന്നെ ഓപറേറ്റര്‍ക്ക് നല്‍കിയിരുന്നില്ല. താല്‍ക്കാലിക ഷെഡും അപകടസാധ്യത വിളിച്ചുവരുത്തുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. സഹായത്തിന് ആളില്ലാതെ തൊഴിലെടുക്കാന്‍ നിയോഗിച്ചതിനാല്‍ യഥാസമയം വൈദ്യുതബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കാനും കഴിഞ്ഞില്ല. സംഭവത്തില്‍ നിന്നും മാനേജ്മെന്‍റ് തടിയൂരാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് തോട്ടം തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പമ്പ്ഹൗസിന് സമീപം തടിച്ചുകൂടി മൃതദേഹം വിട്ടുകൊടുക്കാനാകില്ളെന്നറിയിച്ചു. തുടര്‍ന്ന് പൊലീസ്, പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ സജി, തഹസില്‍ദാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരായ ഷാജു പുതുച്ചിറയില്‍, നൗഷാദ് മാങ്കമണ്ണില്‍, സുരേഷ് ഓച്ചിറ എന്നിവര്‍ മാനേജ്മെന്‍റുമായി നടത്തിയ ചര്‍ച്ചയില്‍ മരണപ്പെട്ട അരുണിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ധാരണയിലത്തെിയ ശേഷമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സംഭവസ്ഥലത്തുനിന്നും കൊണ്ടുപോകാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.