സ്വകാര്യ ആശുപത്രിയില്‍ 13കാരന് കാലാവധി കഴിഞ്ഞ ഡ്രിപ്പിട്ടതായി പരാതി

പത്തനംതിട്ട: സ്വകാര്യ ആശുപത്രി കാലാവധി കഴിഞ്ഞ ഡ്രിപ്പിട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ അസുഖം വര്‍ധിച്ചതായി പിതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മാരാമണ്‍ തേക്കുംമൂട്ടില്‍ ഷാജിയുടെ മകന്‍ ശരണാണ് (13) ആശുപത്രിയുടെ അനാസ്ഥക്കിരയായത്. കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍ കാലപ്പഴക്കംചെന്ന ഡ്രിപ് ഇട്ടതിനെ തുടര്‍ന്ന് ക്ഷീണിതനായ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പനിയെ തുടര്‍ന്നായിരുന്നു അഡ്മിറ്റ് ചെയ്തത്. ആറു മാസം മുമ്പേ കാലാവധി തീര്‍ന്ന ബോട്ടില്‍ കണ്ട പിതാവ് ഷാജി പി.ആര്‍.ഒയെ ഫോണില്‍ വിളിച്ചപ്പോള്‍ ക്ഷുഭിതനായി അസഭ്യവാക്കുകള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് കോയിപ്രം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും എസ്.ഐയുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍നിന്ന് മാറ്റുകയുമായിരുന്നു. ഇതുസംബന്ധിച്ച് ഷാജി കലക്ടര്‍ക്കും എസ്.പിക്കും മനുഷ്യാവകാശ കമീഷനും ശിശുക്ഷേമ വകുപ്പിനും പരാതി നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.