റാന്നി: റാന്നി-മണിമല റൂട്ടിലെ പൊന്തന്‍പുഴ വനത്തിലും ചെത്തോങ്കര-അത്തിക്കയം റോഡിലെ കരികുളം തേക്ക് പ്ളാന്‍േറഷനിലും റോഡരികുകളിലും മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. അസഹനീയ ദുര്‍ഗന്ധം മൂലം കാല്‍നട, വാഹനയാത്രക്കാര്‍ ദുരിതത്തിലായി. പുനലൂര്‍-മൂവാറ്റുപുഴ പാതയുടെ ഇരുവശങ്ങളിലുമാണ് ആള്‍താമസം കുറവായ ഭാഗങ്ങള്‍ നോക്കി സാമൂഹികവിരുദ്ധര്‍ രാത്രി വാഹനങ്ങളിലത്തെി കോഴികളുടെയും അറവുമാടുകളുടെയും മാലിന്യം വലിച്ചെറിയുന്നത്. അവ അഴുകി അതിരൂക്ഷമായ ദുര്‍ഗന്ധമാണുണ്ടാകുന്നത്. മന്ദമരുതി, ചെല്ലക്കാട് ഭാഗങ്ങളിലാണ് പുനലൂര്‍-മൂവാറ്റുപുഴ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ദുര്‍ഗന്ധം ഏറെ അനുഭവപ്പെടുന്നത്. മത്സ്യ, മാംസ അവശിഷ്ടങ്ങളാണ് ഈ ഭാഗത്ത് തള്ളുന്നതിലേറെയും. ഇത്തരം അവശിഷ്ടങ്ങള്‍ ലോഡുകണക്കിന് തള്ളുന്നതിന് കുപ്രസിദ്ധമാണ് പ്ളാച്ചേരിക്ക് സമീപം പൊന്തന്‍പുഴ വനമേഖല. മണിമല റൂട്ടിലും എരുമേലി റൂട്ടിലും വന്‍തോതില്‍ മാലിന്യം വലിച്ചെറുന്നു. പൊന്തന്‍പുഴ-വലിയകാവ് റോഡരികിലും വനത്തിലും ഇതേപോലെ വന്‍തോതില്‍ മാലിന്യം തള്ളുന്നുണ്ട്. പൊന്തന്‍പുഴ വനം വര്‍ഷങ്ങളായി സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ്. മാര്‍ക്കറ്റുകളിലും മറ്റും മിച്ചംവരുന്ന ചീഞ്ഞളിഞ്ഞ മത്സ്യങ്ങളും കോഴികളുടെയും അറവുമാടുകളുടെയും അവശിഷ്ടങ്ങളുമാണ് വനത്തിലേക്ക് തള്ളുന്നത്. ചീഞ്ഞളിഞ്ഞ പച്ചക്കറികളും മുട്ടയുടെ അവശിഷ്ടങ്ങളും തള്ളാനുള്ള ഇടമായാണ് പലരും പൊന്തന്‍പുഴ വനത്തെ കാണുന്നത്. ചെത്തോങ്കര-അത്തിക്കയം റോഡിലെ കരികുളം തേക്ക് പ്ളാന്‍േറഷനിലും റോഡരികില്‍ സാമൂഹികവിരുദ്ധര്‍ പകലും രാത്രിയുടെ മറവിലും എത്തി ലോഡ് കണക്കിനു മത്സ്യ, മാംസ അവശിഷ്ടങ്ങളും പച്ചക്കറി മാലിന്യങ്ങളും തള്ളുന്നു. വനപാലകരും റാന്നിയിലെ ചില സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പരിസ്ഥിതി സ്നേഹികളും ഇടപെടുകയും നിലപാടുകള്‍ കര്‍ശനമാക്കുകയും ചെയ്തതോടെ കരികുളം പ്ളാന്‍േറഷനിലെ മാലിന്യ നിക്ഷേപത്തിന് ഒരു തെല്ലുശമനം ഉണ്ടായിട്ടുണ്ട്. റാന്നി മേഖലയില്‍ കൂണുപോലെ മുളക്കുന്ന ചിക്കന്‍ സെന്‍ററുകളാണ് നാട്ടിലെ മാലിന്യ നിക്ഷേപത്തില്‍ മുന്നിട്ടു നില്‍കുന്നതെന്നാണ് ആക്ഷേപം. അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.