സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം

തിരുവല്ല: അമ്മയെന്ന വാക്കിന്‍െറ അപാരശക്തിയെ തിരിച്ചറിഞ്ഞാല്‍ മനുഷ്യജീവിതം ധന്യമാകുമെന്നും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ ചെറുക്കാന്‍ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം ഡയറക്ടര്‍ ബ്രഹ്മകുമാരി പങ്കജ് ബഹന്‍ അഭിപ്രായപ്പെട്ടു. എട്ടാമത് മനക്കച്ചിറ ശ്രീനാരായണ കണ്‍വെന്‍ഷനോടനുബന്ധിച്ച് ശനിയാഴ്ച നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വനിതാ സംഘം കേന്ദ്രസമിതി പ്രസിഡന്‍റ് കൃഷ്ണകുമാരി മുഖ്യപ്രഭാഷണം നടത്തി. യൂനിയന്‍ വനിതാസംഘം പ്രസിഡന്‍റ് അനില ഹരിദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗീത ഷാജി, ട്രഷറര്‍ സുഷമ വാസു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ആരോഗ്യവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ശശിധരന്‍ ജീവിതശൈലീ രോഗനിയന്ത്രണങ്ങളെക്കുറിച്ച് ക്ളാസെടുത്തു. എസ്.എന്‍.ഡി.പി യോഗം ചങ്ങനാശേരി യൂനിയന്‍ ഭജനാമൃതത്തിന്‍െറ ആഭിമുഖ്യത്തില്‍ ഭജനയും നടന്നു. ഉച്ചക്കുശേഷം ‘ഇന്ദ്രിയ വൈരാഗ്യം’ വിഷയത്തില്‍ പ്രഫ. ഗീത സ്വരാജ് പ്രഭാഷണം നടത്തി. വിജയമ്മ ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. കെ.ജി. ബിജു, മധു പരുമല എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിന്‍െറ ആഭിമുഖ്യത്തില്‍ സൗജന്യ ചികിത്സാ ക്യാമ്പ് നടത്തും. 10ന് സജീവ് കൃഷ്ണന്‍ ‘ഗുരുസ്തവം ശതാബ്ദി’ വിഷയത്തില്‍ ക്ളാസെടുക്കും. 12ന് സമാപന സമ്മേളനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്‍റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.