അടൂര്‍: അടൂരും പരിസരപ്രദേശങ്ങളും കഞ്ചാവിന്‍െറയും മയക്കുമരുന്നിന്‍െറയും പിടിയിലമരുന്നത് ആശങ്ക പടര്‍ത്തുന്നു. ബാര്‍ നിരോധം വന്നതുമുതലാണ് മയക്കുമരുന്ന് ഉപഭോഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ വര്‍ധിച്ചതെന്നാണ് നിയമപാലകരുടെ കണ്ടത്തെല്‍. കഴിഞ്ഞ ദിവസം അടൂര്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷന് സമീപത്തുനിന്ന് 90 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ചെറിയ പൊതികളാക്കി വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലും കോളജിലും ഹോസ്റ്റലുകളിലും എത്തിച്ചുകൊടുക്കുന്ന സംഘത്തില്‍പെട്ടയാളാണ് പിടിയിലായത്. പിടിയിലായ പന്നിവിഴ കോട്ടപ്പുറം സുചിത ഭവനില്‍ ജിജോയുടെ (ശ്യാം-29) പള്‍സര്‍ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച കണ്ണങ്കോട് പ്രദേശത്ത് ഒമ്പത് യുവാക്കളെ അടൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. നഗരസഭയിലെ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലറുടെ മകനും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. 15-20 വയസ്സുകാരാണ് പിടിയിലായവര്‍. ഇതില്‍ രണ്ടുപേരെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇടപെട്ട് ഇറക്കുകയും മറുപക്ഷത്തിന് ഇത് പ്രചോദനമാകുകയും എല്‍.ഡി.എഫ് നേതാക്കള്‍ ഇടപെട്ട് മറ്റുള്ളവരെ സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ ഇറക്കുകയുമായിരുന്നു. കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒമ്പതുപേരും പിടിയിലായതെന്നും ഇവരില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തതായും വാര്‍ത്ത പരന്നിരുന്നെങ്കിലും റിമാന്‍ഡ് ഒഴിവാക്കാന്‍ നിസ്സാര കേസെടുത്ത് ഇവരെ വിട്ടയക്കുകയായിരുന്നു. സംഭവം മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറിയിച്ചതുമില്ല. കണ്ണങ്കോട് പിടിയിലായവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ജിജോയെ പിടികൂടിയത്. പഴകുളം, ഏനാത്ത്, കടമ്പനാട്, മണ്ണടി എന്നിവിടങ്ങളിലും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. അടൂര്‍ പുതിയകാവില്‍ചിറ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കാനും വില്‍പന നടത്താനുമുള്ള കേന്ദ്രമായി മാറിയിരിക്കുന്നു. ചിറയുടെ വടക്കുവശത്താണ് ഇക്കൂട്ടര്‍ തമ്പടിക്കുന്നത്. അടൂര്‍ ഗാന്ധിസ്മൃതി മൈതാനത്തും തട്ട റോഡിലും കെന്‍കോസ് പരിസരത്തും രാത്രികാലങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്നതായി ആക്ഷേപമുണ്ട്. കഞ്ചാവ് വില്‍പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും സംരക്ഷിക്കുന്ന നിലപാടാണ് നിയമപാലകരും ജനപ്രതിനിധികളും കൈക്കൊള്ളുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. കഞ്ചാവും മയക്കുമുരുന്നും ഉപയോഗിച്ച് ഇരുചക്രവാഹനങ്ങളിലും കാറുകളിലും കസര്‍ത്തുനടത്തുന്ന യുവാക്കള്‍ യാത്രക്കാരുടെ പേടിസ്വപ്നമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.