മാലിന്യവാഹിനിയായി മല്ലപ്പള്ളി വലിയതോട്

മല്ലപ്പള്ളി: മല്ലപ്പള്ളി സ്വകാര്യബസ് സ്റ്റാന്‍ഡ് ഭാഗത്തെ വലിയതോട് മാലിനം കൊണ്ടുനിറഞ്ഞിട്ടും ശുചീകരണത്തിനോ നിയന്ത്രണത്തിനോ നടപടിയില്ല. മണിമലയാറ്റിലേക്ക് ചേരുന്ന വലിയതോട് മാലിന്യം തള്ളുന്നതിനുള്ള സ്ഥലമായി മാറിക്കഴിഞ്ഞു. മഴക്കാലമായാല്‍ മാലിന്യം ആറ്റിലേക്കാണ് ഒഴുകുന്നത്. വ്യാപാര സ്ഥാപനങ്ങളിലെയും കോഴിക്കടകളിലെയും മാലിന്യം രാത്രിയില്‍ ഇവിടെയാണ് തള്ളുന്നത്. കേറ്ററിങ്ങുകാരും പൊതുജനങ്ങളില്‍ ചിലരും മാലിന്യ നിക്ഷേപത്തിന് മണിമലയാറിനെയും വലിയ തോടിനെയും തെരഞ്ഞെടുക്കുകയാണ്. ഇത് ആറ്റിലേക്ക് ഒഴുകി സമീപമുള്ള വാട്ടര്‍ അതോറിറ്റിവക പമ്പ്ഹൗസിന് ചുറ്റും അടിയുന്നു. ഈ ജലമാണ് ക്ളോറിനേഷന്‍ നടത്തി പൊതുജനങ്ങള്‍ക്ക് എത്തിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യനിക്ഷേപത്തിനെതിരെ ആരോഗ്യ വകുപ്പോ ബന്ധപ്പെട്ട അധികാരികളോ ചെറുവിരല്‍ അനക്കുന്നുമില്ല. മല്ലപ്പള്ളി പഞ്ചായത്ത് മാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ളാന്‍റ് ഉള്‍പ്പെടെയുള്ള സംവിധാനം മാര്‍ക്കറ്റ് ഭാഗത്ത് ഒരുക്കിയിട്ടുണ്ടെങ്കിലും മല്ലപ്പള്ളിയുടെ വിവിധ പ്രദേശങ്ങളില്‍ മുക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. മാലിന്യ ശേഖരണം ദിനേന പഞ്ചായത്ത് നടത്തുന്നുണ്ടെങ്കിലും വ്യാപാരികളും പൊതുജനങ്ങളില്‍ ചിലരും മാലിന്യം തോട്ടിലാണ് നിക്ഷേപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.