പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 30ന് പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുന്ന പട്ടയമേളയുടെ ഭാഗമായി ഭൂരഹിതകേരളം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഭൂമി നല്‍കുന്നതിനായി 477 ഗുണഭോക്താക്കളെ കണ്ടത്തെി. താലൂക്ക് തലത്തിലും വില്ളേജ് തലത്തിലും ലഭിച്ച അപേക്ഷകളില്‍നിന്ന് സി-ഡിറ്റ് തയാറാക്കിയ പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടത്തെിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പിന് കലക്ടര്‍ എസ്. ഹരികിഷോര്‍ നേതൃത്വം നല്‍കി. കോഴഞ്ചേരി താലൂക്കില്‍നിന്ന് 10 പേര്‍ക്കും അടൂര്‍ താലൂക്കില്‍നിന്ന് 62 പേര്‍ക്കും തിരുവല്ല താലൂക്കില്‍നിന്ന് 145 പേര്‍ക്കും റാന്നി താലൂക്കില്‍നിന്ന് 45 പേര്‍ക്കും കോന്നി താലൂക്കില്‍നിന്ന് 117 പേര്‍ക്കും ഭൂമി ലഭിക്കും. ഡെപ്യൂട്ടി കലക്ടര്‍ എന്‍. വിശ്വനാഥന്‍, തഹസില്‍ദാര്‍മാര്‍, വില്ളേജ് ഓഫിസര്‍മാര്‍, റവന്യൂ ഉദ്യേഗസ്ഥര്‍, സി-ഡിറ്റ് പ്രതിനിധികള്‍, തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.