‘ആനപ്പാറയിലും കുലശേഖരപതിയിലും വികസനമില്ളെന്ന്’

പത്തനംതിട്ട: പത്തനംതിട്ട പഞ്ചായത്ത് നഗരസഭയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആനപ്പാറയിലും കുലശേഖരപതിയിലും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത വികസനം നടന്നിട്ടില്ളെന്ന് കേരള ജനവേദി ആനപ്പാറ യൂനിറ്റ് സമ്മേളനം ആരോപിച്ചു. പഞ്ചായത്ത് പട്ടികയില്‍ കിടക്കുമ്പോള്‍ കല്ലറക്കടവ്, താഴെവെട്ടിപ്രം അഞ്ചക്കാല, കാരിക്കുളം പ്രദേശങ്ങളില്‍ ശരിയായ വഴി സൗകര്യം പോലുമില്ലായിരുന്നു. എന്നാല്‍, ആ പ്രദേശങ്ങളിലെ റോഡുകള്‍ ഇന്ന് റിങ് റോഡുമായി ബന്ധിച്ചു. എന്നാല്‍, ടൗണുമായി ഏറ്റവും അടുത്തു കിടക്കുന്ന ആനപ്പാറ, കുലശേഖരപതി പ്രദേശങ്ങളിലെ ഒരു ചെറിയ റോഡുപോലും പുതിയ ബസ് സ്റ്റാന്‍ഡുമായോ റിങ് റോഡുമായോ ബന്ധിച്ചിട്ടില്ല. പത്തനംതിട്ട നഗരസഭ ഇപ്പോള്‍ ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്ന 20 ലക്ഷം രൂപ കൊണ്ടുള്ള മുക്കുഴി പാലത്തിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും ആനപ്പാറ മസ്ജിദ് റോഡിനെയും ആനപ്പാറ-എല്‍.പി സ്കൂള്‍ റോഡിനെയും ടി.കെ റോഡുമായി ബന്ധിപ്പിക്കുംവിധം നിര്‍മിക്കുന്ന റോഡിന് 17 അടി വീതിയുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്‍റ് ആമിന ബീവി അധ്യക്ഷത വഹിച്ചു. റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. സബൂറ, ഐഷ ബീവി, ഷംസിയ, വത്സല ശശി, ഓമന രാജന്‍ എന്നിവര്‍ സംസാരിച്ചു. ജനവേദി ബലി പെരുന്നാള്‍ ആഘോഷ പരിപാടികള്‍ ലക്ഷദ്വീപ് മുഅദ്രിസ് നജീം ബാഖവി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. കബീര്‍ കലാസ്റ്റാര്‍, താബു ആനപ്പാറ, അജീന ജമാല്‍, അന്‍സി നിസാം, മെഹുക്കുല്‍സു, അബ്ദുല്‍ കരീം, അബ്ദുല്‍ കലാം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.